എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികളുടെ മുറിയില്‍ ആയുധശേഖരം
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ സംഘടനാപ്രവര്‍ത്തനത്തിന് ഉപ യോഗിക്കുന്ന മുറിയില്‍ ആയുധശേഖരമെന്ന് വിദ്യാര്‍ഥികള്‍. പൊലീസുമായി സംഘര്‍ഷമുണ്ടാ കുമ്പോഴുംമറ്റും ആയുധം ശേഖരിക്കുന്നത് ഈ മുറിയിലാണ്. കടുത്ത പാര്‍ട്ടി അനുഭാവികള്‍ ക്കുമാത്രമേ മുറിയിലേക്ക് പ്രവേശനമുള്ളൂ.
ആത്മഹത്യാക്കുറിപ്പിലും നേതാക്കൾ ക്കെതിരെ പരാമർശം
ആറ്റിങ്ങൽ സ്വദേശിയായ പെൺകുട്ടിയാണ് കഴിഞ്ഞ മേയ് നാലിന് രാ വിലെ പെൺകുട്ടികളുടെ വിശ്രമമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അ മിത അളവിൽ വേദനസംഹാരിയും കഴിച്ചിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പി ച്ച പെൺകുട്ടി കഷ്ടിച്ച് രക്ഷപ്പെടുകയും പിന്നീട് കോളജിൽനിന്ന് ടി.സി വാങ്ങിപ്പോ കുകയുമായിരുന്നു. യൂനിയെൻറ പ്രവർത്തനങ്ങളെക്കുറിച്ചാണ് അന്ന് ആ പെൺകുട്ടിയും ചൂണ്ടിക്കാട്ടിയത്. കോളജിലെ അവസ്ഥ വിശദീകരിച്ച് രണ്ട് പേജ് വരുന്ന ആത്മഹത്യാക്കുറിപ്പാണ് അവർ തയാറാക്കിയിരുന്നത്. പരീക്ഷസമയത്ത് യൂനിയൻ നേതാക്കൾ നിർബന്ധിച്ച് ക്ലാസിൽനിന്ന് പുറത്തിറക്കി പരിപാടികളിൽ പങ്കെടുപ്പിച്ചെന്ന് ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു.
ദുരവസ്ഥ ചൂണ്ടിക്കാട്ടി േഫസ്ബുക്ക് പോസ്റ്റും
ജാനകി എന്ന വിദ്യാർഥിനി രണ്ടുവർഷം മുമ്പിട്ട ഫേസ്ബുക്ക് പോസ്റ്റിലും കോളജിലെ അരക്ഷിതാവസ്ഥയാണ് വ്യക്തമാക്കുന്നത്. യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥിനികളായ സൂര്യഗായത്രി, ജാനകി എന്നിവര്‍ക്കൊപ്പം കോളജില്‍ നാടകം കാണാനെത്തിയ ജിജീഷ് എന്ന സുഹൃത്താണ് മർദിക്കപ്പെട്ടത്.
ഇന്നലെ യൂനിവേഴ്സിറ്റി കോളജിനുള്ളിൽ എസ്.എഫ്.െഎ യൂനിറ്റ് കമ്മിറ്റിക്കെതിരെ വാചാലയായ വിദ്യാർഥിനികൾ പറഞ്ഞുെവച്ചതും കോളജിലെ തങ്ങളുടെ ദുരവസ്ഥയാണ്. യൂനിറ്റ് കമ്മിറ്റി അംഗങ്ങളായ 13 പേർ ‘റൗണ്ടിനായി’ എത്തുേമ്പാൾ ഏതെങ്കിലും ആൺകുട്ടിയും പെൺകുട്ടിയും സംസാരിച്ച് നിൽക്കുന്നത് കണ്ടാൽ ദഹിക്കില്ലത്രെ. അവരുടെ സദാചാരബോധം ഉണരും. പിന്നീടത് കൈയൂക്കിലേക്ക് നീങ്ങും. അതാണ് ഇന്നലെയുണ്ടായ സംഘർഷത്തിനും കാരണമായതെന്ന് അവർ പറയുന്നു.
രാത്രിയിലും സജീവം
യൂനിവേഴ്സിറ്റി കോളജിൽ രാവെന്നോ പകലെന്നോയില്ല, എപ്പോഴും വിദ്യാർഥികളുടെ സജീവ സാന്നിധ്യമാണവിടെ. വർഷങ്ങൾക്കുമുമ്പ് പഠിച്ച പലരും ഇപ്പോഴും രാത്രികൾ കഴിച്ചുകൂട്ടുന്നത് കോളജിനുള്ളിലാണ്. മദ്യത്തിെൻറയും മയക്കുമരുന്നിെൻറയും ഉപയോഗവും ഇവിടങ്ങളിൽ രാത്രിയുണ്ടെന്ന് വിദ്യാർഥികൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ തങ്ങുന്നവർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ എസ്.എഫ്.െഎ നേതൃത്വത്തിനുപോലും കഴിയുന്നില്ല.
തലസ്ഥാനത്തെ ഗ്വണ്ടാനമോ തടവറ –എം.എസ്.എഫ്
കോഴിക്കോട്: തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് തലസ്ഥാനത്തെ ഗ്വണ്ടാനമോ തടവറയാണെന്നും അവിടത്തെ എസ്.എഫ്.ഐ ക്രിമിനലുകളെ നിലക്കുനിർത്താൻ സർക്കാർ തയാറാവണമെന്നും എം.എസ്.എഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വന്തം പ്രവർത്തകനെ കത്തികൊണ്ട് കുത്താൻപോലും മടിക്കാത്ത സാഹചര്യത്തിലേക്ക് യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ മാറിയെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
മന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീൽ റിപ്പോർട്ട് തേടി. കോളജ് വിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. നേരത്തേ കോളജിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഡയറക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അഡീഷനൽ ഡയറക്ടറുടെ നേതൃത്വത്തിൽ വിശദ അന്വേഷണം നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.