തിരുവനന്തപുരം - വെരാവൽ സ്പെഷൽ ട്രെയിൻ ഡിസംബർ ഏഴു മുതൽ
text_fieldsതിരുവന്തപുരം: തിരുവന്തപുരം - വെരാവൽ വീക്ക്ലി സ്പെഷൽ ട്രെയിൻ (06334/06333)ഡിസംബർ ഏഴു മുതൽ സർവിസ് നടത്തും. തിങ്കളാഴ്ചകളിൽ വൈകീട്ട് 3.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്ച വൈകീട്ട് 3.45ന് വെരാവലിൽ എത്തിച്ചേരും. തിരിച്ച് വെരാവലിൽ നിന്ന് ഡിസംബർ 10 മുതലാണ് സർവിസ്. വ്യാഴാഴ്ചകളിൽ ൈവകീട്ട് 6.40ന് വെരാവലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരത്തെത്തും.
വെരാവൽ - തിരുവനന്തപുരം വീക്ക്ലി സ്പെഷൽ ട്രെയിനിന് (06333) കേരളത്തിൽ കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണപുരം, കണ്ണൂർ, തലശ്ശേരി, വടകര,കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, പരപ്പനങ്ങാടി,തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ഷൊർണൂർ,തൃശൂർ,ആലുവ,എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം, തിരുവനന്തപുരം പേട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. ഗുജറാത്തിൽ മാനിനഗർ, കേരളത്തിൽ മാവേലിക്കര എന്നിവിടങ്ങളിൽ ഇൗ ട്രെയിനിന് സ്റ്റോപ്പ് ഒഴിവാക്കി.
തിരുവനന്തപുരം- വെരാവൽ വീക്ക്ലി സ്പെഷ്യൽ ട്രെയിനിന് (06334) കേരളത്തിൽ കൊല്ലം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല,കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
തിരുവനന്തപുരം പേട്ട ,പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, കണ്ണപുരം, പയ്യന്നൂർ എന്നിവിടങ്ങളിൽ ഇൗ ട്രെയിനിന് സ്റ്റോപ്പ് ഒഴിവാക്കി.
തിരുവന്തപുരം- വെരാവൽ വീക്ക്ലി സ്പെഷൽ ട്രെയിനിന് (06334) െഎ.ആർ.സി.ടി.സി പോർട്ടൽ വഴിയും പി.ആർ.എസ്. ബുക്കിങ് കേന്ദ്രങ്ങൾ വഴിയും ബുക്കിങ് ആരംഭിച്ചു. വെരാവൽ - തിരുവനന്തപുരം വീക്ക്ലി സ്പെഷൽ ട്രെയിനിെൻറ ബുക്കിങ് നവംബർ 23 മുതൽ ആരംഭിക്കും. എ.സി ടു ടയർ, എ.സി ത്രീ ടയർ, സ്ലീപ്പർ ക്ലാസ്, സെക്കൻഡ് ക്ലാസ് സീറ്റിങ് കോച്ചുകൾ എന്നിവയാണുണ്ടാവുക. മുഴുവൻ സീറ്റുകൾക്കും റിസർവേഷൻ ബാധകമാണെന്ന് റെയിൽവെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.