സർക്കാർ പാര്‍പ്പിട പദ്ധതിക്ക് രണ്ടര ഏക്കർ ഭൂമി ദാനം ചെയ്ത് സുകുമാരന്‍ വൈദ്യര്
text_fieldsകാട്ടാക്കട: സർക്കാറിെൻറ സമ്പൂർണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന് മൂന്നുകോടിയോളം രൂപ വിലവരുന്ന രണ്ടര ഏക്കറിലധികം ഭൂമി ദാനം ചെയ്ത് പന്നിയോട് സുകുമാരന്‍ വൈദ്യര്.
അരനൂറ്റാണ്ടിലേറെയായി പാരമ്പര്യ ചികിത്സ നടത്തുന്ന പന്നിയോട് ശ്രീലക്ഷ്മിയില്‍ ആയുര്‍വേദ വൈദ്യന് സുകുമാരന്‍ (77) സമ്പാദിച്ച ഭൂമിയാണ് നിർധനര്‍ക്ക് വീടുെവച്ചുനല്കുന്നതിന് നല്‍കിയത്.
കഴിഞ്ഞദിവസം ഇദ്ദേഹം കാട്ടാക്കട സബ് രജിസ്ട്രാർ ഒാഫിസിലെത്തി ആധാരം രജിസ്റ്റർ ചെയ്തു. വൈദ്യര് സമ്പാദിച്ച ഭൂമിയില്‍ മൂന്ന് മക്കള്‍ക്കും ഇഷ്ടദാനം നല്കിയശേഷമുള്ളതില്നിന്നാണ് ദാനം ചെയ്യുന്നത്.
പ്രായാധിക്യം തളര്‍ത്തിയെങ്കിലും ഇപ്പോഴും ചികിത്സ നടത്തുന്ന വൈദ്യര് ഇതിനകം ധാരാളം കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി നിർധനര്‍ക്ക് ഇദ്ദേഹം വീട് നിർമിച്ചുനല്‍കിയിരുന്നു. അമ്മയുടെ ഓര്മക്ക് ജാനകി മെമ്മോറില്‍ ട്രസ്റ്റ് രൂപവത്കരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍.
പന്നിയോട് ജങ്ഷനടുത്ത് ലക്ഷങ്ങള്‍ മുടക്കി കാത്തിരിപ്പുകേന്ദ്രം, വായനശാല, ഗ്രന്ഥശാല, കിടക്കാനുള്ള കിടക്കകള്‍ തുടങ്ങിയവ നാട്ടുകാര്‍ക്കായി നിർമിച്ചുകൊടുത്തിട്ട് വര്‍ഷങ്ങളായി.
സർക്കാർ ലൈഫ് മിഷന് മുഖേന നടപ്പാക്കിവരുന്ന പദ്ധതിക്കാണ് വസ്തു ദാനം ചെയ്തത്. 75 കുടുംബങ്ങളെ പാര്‍പ്പിക്കാനുള്ള പാര്‍പ്പിട സമുച്ചയം, സ്കൂള്‍, ആശുപത്രി, കുളം എന്നിവ ഇവിടെ നിർമിക്കുമെന്ന് വൈദ്യര് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.