പ്രവാസിയെ കോവിഡ് രോഗിയെന്ന് വിളിച്ച് അപമാനിച്ചതായി പരാതി
text_fieldsവർക്കല: ക്വാറൻറീൻ കഴിഞ്ഞ് തുടരെയുള്ള മൂന്ന് കോവിഡ് ടെസ്റ്റുകളും നെഗറ്റിവായ പ്രവാസിയെ അപമാനിച്ചെന്ന് പരാതി. ഇടവ സ്വദേശിയായ സുരേന്ദ്രൻ നായരാണ് മുഖ്യമന്ത്രി, ഡി.ജി.പി, ജില്ല കലക്ടർ എന്നിവർക്ക് രേഖാമൂലം പരാതി നൽകിയത്. കുവൈത്തിലായിരുന്ന സുരേന്ദ്രൻ നായർ മേയ് 28നാണ് നാട്ടിലെത്തിയത്. തുടർന്ന്, ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ സെൻററിൽ കഴിഞ്ഞു. തുടർന്ന്, കോവിഡ് ടെസ്റ്റ് നെഗറ്റിവായതിനാൽ വീട്ടിലേക്ക് അയച്ചു.
എല്ലാ ടെസ്റ്റുകളിലും നെഗറ്റിവായതിനാലാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതിയോടെ ഇടവയിലെ ഒരു ബാർബർ ഷോപ്പിൽ മുറി വെട്ടിക്കുന്നതിനായി പോയത്. എന്നാൽ, ബാർബർ ഷോപ്പുടമ തനിക്ക് കോവിഡുണ്ടെന്നും ക്വാറൻറീനിൽ ഇരിക്കുന്നയാൾക്ക് മുടി വെട്ടാനാകില്ലെന്നും പറഞ്ഞത്രെ.
അതേസമയം താൻ ക്വാറൻറീൻ പൂർത്തിയാക്കിയതാണെന്നും എല്ലാ ടെസ്റ്റുകളിലും റിസൽട്ട് നെഗറ്റിവാണെന്നും അറിയിച്ചിട്ടും ഷോപ്പുടമ നാട്ടുകാരുടെ മുന്നിൽെവച്ച് ഉച്ചത്തിൽ കോവിഡ് രോഗിയെന്നുവിളിച്ച് ആക്ഷേപിച്ചെന്നാണ് അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.