അബദ്ധം പ്രസംഗിച്ചപ്പോൾ ട്രോൾ മഴ; തെറ്റ് സമ്മതിച്ച് പി.െക. ഫിറോസ്
text_fieldsമലപ്പുറം: രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാഗാന്ധിയെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂ രിലാണെന്നും പ്രസംഗിച്ച മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂ ക്ഷവിമർശനം. കഴിഞ്ഞദിവസം യൂത്ത് ലീഗ് യുവജനയാത്രയുടെ പട്ടാമ്പിയിലെ സ്വീകരണസമ്മേളനത്തിൽ സംസാരിക്കവെയാണ് ഫിറോസ് അബദ്ധം പറഞ്ഞത്.
പ്രസംഗം വൈറലായതോടെ തെറ്റ് സമ്മതിച്ച് അദ്ദേഹം ബുധനാഴ്ച ഫേസ്ബുക് പോസ്റ്റിട്ടു. രാഹുൽ ഗാന്ധിയെ പുകഴ്ത്തുേമ്പാഴാണ് അദ്ദേഹത്തിെൻറ മുതുമുത്തച്ഛൻ ആർ.എസ്.എസുകാരുടെ വെടിയേറ്റ് മരിച്ച മഹാത്മാഗാന്ധിയാണെന്ന് ഫിറോസ് പ്രസംഗിച്ചത്. സ്വന്തം അച്ഛൻ കോയമ്പത്തൂരിൽ ചിന്നിച്ചിതറിയപ്പോൾ ഒരു നോക്കുപോലും കാണാനാവാതെ കണ്ണീരൊലിപ്പിച്ചുനിന്ന ഒരു ചെറുപ്പക്കാരനായിരുന്നു രാഹുെലന്നും പ്രസംഗത്തിലുണ്ടായിരുന്നു.
ജവഹർലാൽ നെഹ്റുവിെൻറ പേരക്കുട്ടിയെ ഗാന്ധിജിയുടെ പൗത്രനാക്കിയ ഫിറോസിന് ചരിത്രമറിയില്ലെന്നും രാജീവ് കൊല്ലപ്പെട്ടത് ശ്രീപെരുമ്പത്തൂരിലാണെന്നും വിശദീകരിച്ച് സമൂഹമാധ്യമങ്ങളിൽ പരിഹാസങ്ങൾ പ്രവഹിച്ചു. ഇതോടെയാണ് ഫിറോസ് പോസ്റ്റിട്ടത്. താൻ പ്രസംഗിച്ചതിൽ വസ്തുതാപരമായ ചില പിഴവുകളുണ്ട്. രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാഗാന്ധി എന്നതും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് ശ്രീപെരുമ്പത്തൂരിൽ എന്നതിന് പകരം കോയമ്പത്തൂർ എന്നു പറഞ്ഞതും പിഴവ് തന്നെയാണ്. തെറ്റ് ഏറ്റു പറയുകയും തിരുത്തുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.