‘‘അന്താരാഷ്ട്ര വിപണിയിൽ കുറയുേമ്പാൾ ഒരംശം കൂട്ടുന്നു’’; വി. മുരളീധരന് ട്രോൾ മഴ
text_fieldsതിരുവനന്തപുരം: ഇന്ധനവില വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയെ ന്യായീകരിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മു രളീധരന് സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ.
‘‘പെട്രോളിെൻറ വില കുറഞ്ഞിരിക്കുകയാണ്. അതിൽ എന്തെങ്കിലും ചെറിയ എമൗണ്ട് കൂട്ടിയിട്ടുണ്ട്. ടോട്ടലായിട്ട് വർധനവ് ഉണ്ടാവുന്നില്ല. വില കുറയുകയാണ് ചെയ്തത്. അന്താരാഷ്ട്ര വിപണയിയിൽ കുറയുേമ്പാൾ അതിെൻറ ഒരംശമാണ് കൂട്ടുന്നത്. കഴിഞ്ഞ ദിവസം രണ്ടു രുപയിലധികം കുറഞ്ഞു. ഇന്നലെ വരെ കൊടുത്ത വിലയിൽ കൂടുതലുണ്ടാവുന്നില്ല.’’ വി. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.
മുരളീധരൻ പറഞ്ഞതിെൻറ ഉള്ളടക്കം മാധ്യമ പ്രവർത്തകരടക്കമുള്ളവർക്കും മനസ്സിലായിരുന്നില്ല. ‘കിളിപാറുന്ന’ സിനിമകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളനുമായി ബന്ധപ്പെടുത്തി വരെ വി.മുരളീധരനെ ട്രോളൻമാർ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.