ട്രോളും ചാറ്റുമാകാം ജാഗ്രതയോടെ
text_fields
കൊച്ചി: തെരഞ്ഞെടുപ്പ് ചൂടുപിടിക്കുകയാണ്. പുറത്തെന്നപോലെ സമൂഹമാധ്യമങ്ങളില ും ആവേശത്തിന് കുറവില്ല. പക്ഷേ, ആവേശം അതിരുവിട്ടാൽ പണി തേടിയെത്തുമെന്നാണ് സൈബർ വി ദഗ്ധരുടെ മുന്നറിയിപ്പ്. കേസ് ഒരു വകുപ്പ് അനുസരിച്ചാകില്ല, പല വകുപ്പിലാകും. എതിര ാളിയെ ആക്ഷേപിക്കാൻ ട്രോളും ചാറ്റുംകൊണ്ട് താരമാകാൻ ശ്രമിക്കുന്നവരും ലൈക്കും ഷെയ റുംകൊണ്ട് ഏറ്റുപിടിക്കുന്നവരും ഓർക്കുക, തെരഞ്ഞെടുപ്പ് കടന്നുപോകും. പക്ഷേ, വീഴുന്ന കെണിയിൽനിന്ന് രക്ഷപ്പെടൽ അത്ര എളുപ്പമാകില്ല.
ഫെയ്സ്ബുക്കിെൻറ ഭാഷയിൽ ഫോർവേഡ് രണ്ട് തരമാണ് -ലൈക്കും ഷെയറും. വാട്സ്ആപ്പിൽ ഫോർവേഡ് മാത്രമേയുള്ളൂ. നിർദോഷമെന്ന് കരുതി ചെയ്യുന്നത് പലതും വിദ്വേഷമുണ്ടാക്കുന്ന വിവരം പ്രചരിപ്പിച്ചു എന്ന ഗണത്തിലാകും പെടുകയെന്നത് പലർക്കും അറിയില്ലെന്ന് സൈബർ ഫോറൻസിക് വിദഗ്ധൻ ഡോ. പി. വിനോദ് ഭട്ടതിരി പറയുന്നു. ഒരു നേതാവ് പറഞ്ഞ കാര്യം മറ്റൊരു വ്യഖ്യാനത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം മാത്രമല്ല, ഐ.ടി ആക്ട് പ്രകാരവും കേസെടുക്കാം. ട്രോളുകളും ഇത്തരം വ്യഖ്യാനങ്ങളുടെ മറ്റൊരു രൂപമാണ്. കാണുന്നതും കേൾക്കുന്നതുമെല്ലാം ഏറ്റുപിടിച്ച് വ്യഖ്യാനിച്ച് വൈറലാക്കാനുള്ള ശ്രമം നിയമനടപടി ക്ഷണിച്ചുവരുത്തുമെന്ന് ചുരുക്കം.
കണ്ണടച്ച് വിശ്വസിക്കല്ലേ
വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും എത്തുന്ന ചിത്രങ്ങളും വിഡിയോകളും മറ്റൊരാൾക്ക് അയക്കുന്നതിനുമുമ്പ് സ്വന്തം നിലയിലോ വിദഗ്ധരുടെ സഹായത്തോടെയോ ആധികാരികത ഉറപ്പാക്കണം. ചിത്രങ്ങളും ദൃശ്യങ്ങളും യഥാർഥമാണോയെന്ന് പരിശോധിക്കാൻ ഇമേജ് ഇക്വിവലൻസ് പോലുള്ള സാങ്കേതികവിദ്യകളെ ആശ്രയിക്കാം. കൃത്രിമമെന്ന് തോന്നുന്ന ഫോട്ടോ ഏതെല്ലാം സന്ദർഭങ്ങളിൽ എവിടെയെല്ലാം മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ഇതുവഴി കണ്ടെത്താനാകും.
ആ കമ്മിറ്റി എവിടെ?
രണ്ടുവർഷം മുമ്പ് തിരുവനന്തപുരത്ത് രാഷ്ട്രീയ സംഘട്ടനത്തിൽ ഒരു യുവാവ് കൊല്ലപ്പെടുകയും വാട്സ്ആപ്പ് വഴി തെറ്റായ സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്ത് ഒരു കമ്മിറ്റി രൂപവത്കരിച്ചു. സമൂഹമാധ്യമങ്ങൾ വഴിയുള്ള വിദ്വേഷപ്രചാരണം ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കാതെതന്നെ തടയുകയായിരുന്നു ലക്ഷ്യം. പബ്ലിക് റിലേഷൻസ്, നിയമം, ഐ.ടി വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാരും സൈബർ വിദഗ്ധനും ഉൾപ്പെടുന്നതായിരുന്നു കമ്മിറ്റി. എന്നാൽ, ഒരു യോഗംപോലും ചേരാതെ കമ്മിറ്റി കടലാസിൽ ഒതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.