എലിപ്പനി ട്രോളുകൾ പകർന്ന് പകർന്ന് വൈറലായി
text_fieldsആലപ്പുഴ: എലിപ്പനി പ്രതിരോധ മരുന്നിനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സർക്കാർ ഏജൻസി സ്വീകരിച്ച പ്രചാരണ പരിപാടി വൻഹിറ്റ്. മലിനജലവുമായി ബന്ധപ്പെടുന്നവരും ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ഡോക്സി സൈക്ലിൻ എന്ന പ്രതിരോധ മരുന്ന് നിർബന്ധമായും കഴിക്കണമെന്ന നിർദേശം നൽകിയ ആരോഗ്യവകുപ്പ് ഇതിനായി മാധ്യമങ്ങളിലൂടെ പ്രചാരണം നൽകിവരുകയാണ്. ഇൗ സാഹചര്യത്തിലാണ് സർക്കാറിെൻറ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് വിഷയത്തിെൻറ ഗൗരവം ജനങ്ങളിൽ എത്തിക്കാൻ ജനപ്രിയ സിനിമകളിലെ ഹാസ്യപ്രധാനമായ രംഗങ്ങൾ അനുകരിച്ച് കിടിലൻ ട്രോളുകൾക്ക് രൂപം നൽകിയത്.
ഫേസ് ബുക്കിലും വാട്സ് ആപ്പിലുമായി ഇതിനോടകം വൈറലായി മാറിയ ഇൗ ട്രോൾ പോസ്റ്റുകൾ ജനങ്ങൾക്കിടയിൽ അതിവേഗം പ്രചരിക്കുകയാണ്. എല്ലാവരും ഒാർക്കുന്ന ‘വന്ദനം’ സിനിമയിൽ മോഹൻലാൽ നായികയോട് നിർബന്ധിച്ച് ‘െഎ ലവ് യു’ പറയിപ്പിക്കുന്നതിനെ അനുകരിച്ച് ‘എങ്കിൽ എന്നോട് പറ എലിപ്പനിക്കുള്ള ഡോക്സിസൈക്ലിൻ കഴിച്ചൂന്ന്’ എന്ന ട്രോളാണ് ആദ്യം ഇറങ്ങിയത്. തിരുവനന്തപുരം ജില്ല ഇൻഫർമേഷൻ ഒാഫിസിെൻറ ഫേസ്ബുക് പോസ്റ്റായി ഞായറാഴ്ച പുറത്തുവന്ന ഇൗ ട്രോളിന് ഒേട്ടറെ ഷെയറുകളും ലൈക്കുകളുമാണ് ലഭിച്ചത്. പതിവ് രീതികളിൽനിന്ന് വിട്ടുമാറി ട്രോളിനെ സൃഷ്ടിപരമായി ഉപയോഗിക്കാമെന്ന സമീപനത്തെ പ്രകീർത്തിച്ച് പലരും അനുകൂല കമൻറുകളുമിട്ടു. വൈകാതെ ഒന്നര ഡസൺ ട്രോളുകൾ പി.ആർ.ഡിയിൽനിന്ന് പുറത്ത് വന്നു. ചിരിക്കുന്നതോടൊപ്പം ചിന്തിക്കാൻ പോന്ന ഒാരോ ട്രോളുകളും ഒന്നിനൊന്ന് മികച്ചതും.
മണിച്ചിത്ര താഴിലെ ഗംഗയും നകുലനും ഡോ.സണ്ണിയും മാത്രമല്ല ട്രോൾ ലോകം ഏറെ കളിയാക്കിയ സീരിയലിലെ വനിത െഎ.പി.എസുകാരിയും ഭർത്താവും തീവ്രവാദികളുടെ ക്യാപ്സ്യൂൾ കഴിച്ച് മരിച്ചതും എലിപ്പനി പ്രതിരോധത്തിന് ട്രോളായി. ടോം ആൻഡ് െജറി കാർട്ടൂൺ കഥാപാത്രങ്ങളെയും ഇതിനായി തെരഞ്ഞെടുത്തു. ഗണിത ശാസ്ത്ര ഫോർമുല അറിയാത്ത മകനെ ശകാരിക്കുന്ന സ്ഫടികം സിനിമയിലെ തിലകെൻറ കണക്ക് മാഷിനെ ഉപയോഗിച്ചത് മരുന്ന് എങ്ങനെ കഴിക്കണമെന്ന് വിശദീകരിക്കാനാണ്. രാജാവിെൻറ മകനിലെ മോഹൻലാലിെൻറ അധോലോക നായകനായ കഥാപാത്രം മൈ ഫോൺ നമ്പർ ഇൗസ് എന്ന് പറഞ്ഞ് കലണ്ടറിൽ കുറിക്കുന്നതിനെ മരുന്ന് കഴിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ട്രോൾ ഫ്രീ നമ്പറായി മാറ്റിയതടക്കം ഗംഭീരമായ ഭാവനയാണ് സർക്കാർ വകുപ്പ് പയറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.