ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും
text_fieldsകാവനാട്: ഒന്നരമാസമായി തുടരുന്ന മൺസൂൺകാല ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധരാത്രിയോടെ അവസാനിക്കും. മത്സ്യബന്ധനത്തിനായി കടലിൽ പോകാനുള്ള ഒരുക്കം പൂർത്തിയാക്കി കാത്തിരിപ്പിലാണ് തൊഴിലാളികൾ. ട്രോളിങ് നിരോധന കാലയളവിൽ അറ്റകുറ്റപ്പണികളും മറ്റും നടത്തിയശേഷം മത്സ്യബന്ധനത്തിന് പോകാനായി ബോട്ടുകൾ നീണ്ടകര പാലത്തിന് കിഴക്കുവശം അഷ്ടമുടിക്കായലിൽ നിർത്തിയിട്ടിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 12ന് നീണ്ടകര പാലത്തിനുതാഴ തൂണുകളിൽ ബന്ധിച്ചിരിക്കുന്ന ചങ്ങല ഫിഷറീസ് അധികൃതർ മാറ്റുന്നതോടെ ചാകരതേടി ബോട്ടുകൾ കടലിലേക്ക് കുതിക്കും.
ചെവ്വാഴ്ച പുലർച്ചയോടെ ഹാർബറുകൾ വീണ്ടും സജീവമാകും. മത്സ്യബന്ധന മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികൾ ഹാർബറുകളിൽ എത്തിത്തുടങ്ങി. ബോട്ടുകളിൽ ഡീസൽ നിറക്കലും ഐസ് ശേഖരണവും ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.