Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രോളിങ്​ നിരോധനം...

ട്രോളിങ്​ നിരോധനം പരമ്പരാഗത മീൻപിടിത്തത്തിനും ബാധകമാക്കണമെന്ന്​ ഹരജി

text_fields
bookmark_border
ട്രോളിങ്​ നിരോധനം പരമ്പരാഗത മീൻപിടിത്തത്തിനും ബാധകമാക്കണമെന്ന്​ ഹരജി
cancel

കൊച്ചി: സംസ്​ഥാനത്തെ ​േ​ട്രാളിങ്​​ നിരോധനം പരമ്പരാഗത മത്സ്യബന്ധനത്തിനും യ​ന്ത്രം ഘടിപ്പിച്ച നാടൻ ബോട്ടുകൾക്കുംകൂടി ബാധകമാക്ക​ണമെന്ന്​ ആവശ്യപ്പെട്ട്​ ഹരജി. നിരോധന കാലയളവ്​ 47 ദിവസത്തിൽനിന്ന്​ 52 ആക്കി വർധിപ്പിച്ച നടപടി ചോദ്യംചെയ്​ത്​ നൽകിയ ഹരജി ഭേദഗതി ചെയ്​ത്​ കൊല്ലം ജില്ല ഫിഷിങ്​​ ബോട്ട്​ ഒാപറേറ്റേഴ്​സ്​ അസോസിയേഷൻ പ്രസിഡൻറ്​ ചാർളി ജോസഫാണ്​ പുതിയ ആവശ്യം ഉന്നയിച്ചത്​.

പ്രജനനസമയത്തെ മത്സ്യസമ്പത്ത്​ സംരക്ഷണത്തി​​​െൻറ ഭാഗമായാണ്​ രാജ്യത്ത്​ മത്സ്യബന്ധന നിരോധനം നടപ്പാക്കുന്നതെന്ന്​ ഹരജിയിൽ പറയുന്നു. മത്സ്യസമ്പത്തിൽ വർധനയുണ്ടാകുന്നത്​ മത്സ്യത്തൊഴിലാളികൾക്കുതന്നെയാണ്​ ഗുണകരമാവുക. മത്സ്യസമ്പത്ത്​ നശിക്കുന്നത്​ പരമ്പരാഗത മീൻപിടിത്തക്കാർക്ക്​ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും​. 
എന്നാൽ, സംസ്​ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തുന്നത്​ യ​ന്ത്രവത്​കൃത ബോട്ടുകൾക്ക്​ മാത്രമാണ്​.​ പരമ്പരാഗത മത്സ്യബന്ധനത്തിന്​ തടസ്സമില്ല. സുപ്രീംകോടതിയും കേന്ദ്രസർക്കാറും മത്സ്യബന്ധനം നിരോധിക്കു​േമ്പാൾ കേരള സർക്കാർ ട്രോളിങ്​​ നിരോധനമാണ്​ നടപ്പാക്കുന്നത്​. 

10​ കുതിരശക്​തിയുള്ള എൻജിൻ പിടിപ്പിച്ച ബോട്ടും നാടൻ ബോട്ടുകള​ും ഉപയോഗിച്ച്​ മീൻപിടിക്കാൻ പരമ്പരാഗത തൊഴിലാളികൾക്ക്​ സാധാരണനിലയിൽ തടസ്സമില്ല. എന്നാൽ, കേരളത്തിൽ 600 കുതിരശക്​തിവരെയുള്ള യന്ത്രം ഘടിപ്പിച്ച ​നാടൻ ബോട്ടുകൾ ഉപയോഗിച്ച്​ മീൻപിടിക്കാൻ വിലക്കില്ല. ഇത്​ വിവേചനപരമാണ്​. ഒാഖി ദുരന്തസമയത്ത്​ സർക്കാർ ആവശ്യപ്പെട്ട പ്രകാരം 110 ബോട്ട്​ തിരച്ചിലിന്​ വിട്ടുകൊടുത്തിരുന്നു. അതിനാൽ, സുരക്ഷിതത്വത്തി​​​െൻറ കാര്യത്തിൽ നാടൻ ​വള്ളങ്ങളെക്കാൾ ഏറെ മുന്നിലാണ്​. പഴ്​സീൻ വല, വട്ടവല, ​െപലാജിക്​​ ട്രോൾ, ആഴക്കടലിലും മധ്യതട്ടിലുമുള്ള മീൻപിടിത്തം എന്നിവക്ക്​​ നിരോധനം ആവശ്യമാണ്​. 

കേരളത്തിൽ ആഴക്കടൽ മത്സ്യബന്ധനം മാത്രമാണ്​ നിരോധിച്ചത്​. അതിനാൽ ​േട്രാളിങ്​​ നിരോധനംകൊണ്ട്​ ഗുണമില്ലെന്നും സമ്പൂർണ നിരോധനമാണ്​ വേണ്ടതെന്നുമാണ്​ ഹരജിയിലെ ആവശ്യം. ജൂൺ 15ന്​ തുടങ്ങി ജൂലൈ 31ന്​ അവസാനിക്കുന്ന രീതിയിൽ നിരോധനം പുനഃസ്​ഥാപിക്കണമെന്ന മുൻ ആവശ്യത്തിൽ ഹൈകോടതി സർക്കാറി​​​െൻറ വിശദീകരണം തേടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsTrolling banmalayalam newsTraditional Fisherman
News Summary - Trolling Ban for Traditional Fisherman -Kerala News
Next Story