'കീടാണു മുതൽ ഹെലികോപ്ടർവരെ'; ബി.ജെ.പിയെ എയറിൽ നിർത്തി േട്രാളന്മാരുടെ അഴിഞ്ഞാട്ടം
text_fieldsഇലക്ഷൻ റിസൾട്ട് പ്രഖ്യാപിച്ചതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളന്മാരുടെ അഴിഞ്ഞാട്ടം. പതിവുപോടെ ബി.ജെ.പി ആണ് ഇവരുടെ പ്രധാന ഇര. ഉണ്ടായിരുന്ന ഒരുസീറ്റുകൂടി പോയതോടെ ബി.ജെ.പിയെ എയർനിർത്തിയുള്ള അഭ്യാസങ്ങളാണ് സോഷ്യൽ മീഡിയയിൽ. തെരെഞ്ഞടുപ്പിന് മുമ്പുതന്നെ ട്രോളന്മാർക്ക് വേണ്ടതിലധികം മീം െഎഡിയകൾ ബി.ജെ.പി നൽകിയിരുന്നു. പ്രധാനമായും ട്രോളന്മാരുടെ ഇരയാകുന്നത് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച ബി.ജെ.പി പ്രസിഡൻറ് കെ.സുരേന്ദ്രനാണ്.
രണ്ട് മണ്ഡലത്തിലെ മത്സരം, ഹെലികോപ്ടറിൽ കയറിയുള്ള സുരേന്ദ്രെൻറ കറക്കം തുടങ്ങിയവയെല്ലാം ട്രോളന്മാരുടെ ഇഷ്ട വിഷയമാണ്. മിസോറാം ഗവർണർ സ്ഥാനവും ട്രോളുകളിൽ തിരിച്ചുവന്നിട്ടുണ്ട്. പിന്നെയുള്ള പ്രധാന ഇര മെട്രോ മാൻ ശ്രീധരനാണ്. ഇലക്ഷനുമുമ്പുള്ള ശ്രീധരെൻറ പ്രസ്താവനകൾ സ്വയംതന്നെ ട്രോളുകളായി മാറുകയാണ്. ഇക്കാര്യത്തിൽ ട്രോളന്മാർക്ക് കാര്യമായ പണിയെടുക്കേണ്ടിവരുന്നില്ലെന്നതാണ് സത്യം. ഇതിെൻറയെല്ലാം ഇടയിലേക്ക് മോദിയും അമിത്ഷായുമൊക്കെ കടന്നുവരുന്നുമുണ്ട്.
ഷാഫി, ശിവൻകുട്ടി-ട്രോളന്മാരുടെ ഹീറോസ്
ട്രോളന്മാരുടെ ഇത്തവണത്തെ ഹീറോസ് പാലക്കാടുനിന്ന് ജയിച്ച ഷാഫി പറമ്പിലും നേമത്തുനിന്ന് ജയിച്ച വി.ശിവൻകുട്ടിയുമാണ്. അവസാനത്തെ കീടാണുവിനേയും തുടച്ചുനീക്കിയ വീരന്മാരായാണ് ഇവർ ട്രോൾ ലോകത്ത് അറിയപ്പെടുന്നത്. ഇരുവരുടേയും കാര്യത്തിൽ ഇടതുവലതുവ്യത്യാസമില്ലാതെ എല്ലാവരും യോജിപ്പിലുമാണ്. തരാതരം പോലെ അയ്യപ്പ കോപവും ട്രോളുകളിൽ നിറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.