പ്രവാസികൾക്ക് ‘ട്രൂനാറ്റ് ടെസ്റ്റ് കിറ്റ്’ ലഭ്യമാക്കും –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ പ്രയാസം നേരിടുന്നതോ ആയ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ കോവിഡ് പരിശോധനക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സര്‍ക്കാര്‍ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാന കമ്പനികളുടെ സഹകരണവും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമുണ്ട്.
യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ സൗകര്യമുണ്ട്. ഇല്ലാത്ത സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് തിരിച്ചുവരുന്ന പ്രവാസികളുടെ പരിശോധനക്ക് ഇത് സഹായിക്കും. എല്ലാ വിമാനയാത്രക്കാരും കോവിഡ് ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പരിശോധനയിൽ പോസിറ്റിവാകുന്നവർക്ക് നാട്ടിലെത്താനാവില്ലെന്ന ആശങ്കയുണ്ടാക്കിയത് കേന്ദ്ര സർക്കാർ നിലപാടുമൂലമാണ്.
രോഗമുള്ളവർ വരുന്നതിലെ പ്രശ്നം െവച്ചാണ് കേന്ദ്രസർക്കാർ നിലപാടെടുത്തത്. പക്ഷേ, രോഗമില്ലാത്തവരോടല്ലാതെ പോസിറ്റിവാകുന്നവർക്കും വരാമെന്നാണ് സംസ്ഥാനം പറയുന്നത്. എന്നാൽ, അവരെ നാട്ടിലെത്തിക്കാനുള്ള സൗകര്യം സംസ്ഥാനം ഒരുക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും കേന്ദ്രമാണ് ഇക്കാര്യത്തിലും പരിശോധനയിലുമുൾപ്പെടെ തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.