തൃപ്തി ദേശായി ശബരിമല ദർശനത്തിനെത്തുന്നു
text_fieldsതിരുവനന്തപുരം: മണ്ഡലകാല പൂജക്കായി നവംബർ 16ന് ശബരിമല നട തുറക്കുേമ്പാൾ ദർശനത്തിന് എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി േദശായി.
നവംബർ 17ന് ശബരിമലയിലെത്തി ദർശനം നടത്താനാണ് തീരുമാനം. ദർശനത്തിന് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക് നാഥ് ബെഹ്റക്കും കത്ത് നൽകിയിട്ടുണ്ട്. നവംബർ 16ന് കേരളത്തിലേക്ക് വരും. 17ന് ശബരിമല ദർശനം നടത്തും. മല ചവിട്ടാതെ തിരികെ പോകില്ല. കേരളത്തിലേക്ക് കടക്കുന്ന സമയം മുതൽ കേരളം വിടുന്നതു വരെ സുരക്ഷ നൽകണമെന്നുമാണ് തൃപ്തി ആവശ്യപ്പെട്ടിട്ടുള്ളത്.
തങ്ങൾ കേരളത്തിലേക്ക് കടക്കരുതെന്നും കടന്നാൽ ഫലം അനുഭവിക്കേണ്ടി വരുമെന്നും ശബരിമലയിൽ കയറിയാൽ ആത്മഹത്യ ചെയ്യുമെന്നുമെല്ലാം ഭീഷണിക്കത്തുകൾ ലഭിച്ചിട്ടുണ്ട്. അതിനാലാണ് പൊലീസ് സംരക്ഷണം ആവശ്യെപ്പട്ടത്. കത്തിെൻറ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനും അയച്ചിട്ടുണ്ടെന്നും തൃപ്തി ദേശായി പറഞ്ഞു.
തങ്ങൾക്ക് മുമ്പ് നിരവധി സ്ത്രീകൾ ശബരിമല ദർശനത്തിന് ശ്രമിച്ച് പരാജയെപ്പട്ടു. അവർക്കൊന്നും വേണ്ടത്ര പൊലീസ് സംരക്ഷണം ലഭിച്ചിരുന്നില്ല. തങ്ങൾക്ക് സുഗമമായ ദർശനത്തിന് ആവും വിധം പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് കേരള സർക്കാറിനോട് അപേക്ഷിക്കുകയാണെന്നും തൃപ്തി ദേശായി പറഞ്ഞു.
തൃപ്തി ദേശായിക്കൊപ്പം ആറ് യുവതികളുമുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെ ഇവർ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച ശനിഷിങ്നാപൂർ ക്ഷേത്രത്തിൽ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.