സർക്കാറിനെതിരായ അവിശ്വാസ പ്രമേയ ചർച്ചക്ക് അഞ്ച് മണിക്കൂർ സമയം
text_fieldsതിരുവനന്തപുരം: സർക്കാറിനെതിരെ അവിശ്വാസ പ്രമേയ ചർച്ചക്ക് അഞ്ച് മണിക്കൂർ സമയം നിശ്ചയിച്ചു. തിങ്കളാഴ്ച ധനകാര്യ ബിൽ ചർച്ചക്കുപുറമെയാണ് അവിശ്വാസം പരിഗണനക്കെടുക്കുക. കോൺഗ്രസിലെ വി.ഡി. സതീശനാണ് നോട്ടീസ് നൽകിയത്. ചൂടേറിയ വാദപ്രതിവാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ചർച്ച വഴിയൊരുക്കുമെന്നാണ് കരുതുന്നത്. സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങി സർക്കാറിനെതിരായ എല്ലാ ആയുധവും പ്രതിപക്ഷം സമാഹരിക്കുന്നുണ്ട്. പ്രതിപക്ഷെത്ത അടിച്ചിരുത്താനും വായടപ്പിക്കാനുമുള്ള തയാറെടുപ്പുകളാണ് ഭരണപക്ഷത്തും.
സമയം ഭരണ-പ്രതിപക്ഷങ്ങൾക്കായി തുല്യമായി വീതിക്കണെമന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാൽ, അത് അനുവദിക്കാനിടയില്ല. നിയമസഭയിലെ കക്ഷി ബലമനുസരിച്ചായിരിക്കും സമയം നിശ്ചയിക്കുക. അതുകൊണ്ടുതന്നെ ഭരണപക്ഷത്തിനാകും കൂടുതൽ സമയം ലഭിക്കുക. സ്പീക്കർക്കെതിരെയും പ്രതിപക്ഷം നോട്ടീസ് നൽകിയിട്ടുണ്ട്. 14 ദിവസത്തെ നോട്ടീസ് വേണമെന്ന ചട്ടമാണ് നിയമസഭ സെക്രേട്ടറിയറ്റ് ചൂണ്ടിക്കാണിക്കുന്നത്.
14 ദിവസം പൂർത്തിയാകാത്തതിനാൽ സ്പീക്കർക്കെതിരായ നോട്ടീസ് ചർച്ച ചെയ്യാനിടയില്ല. ഇത് പ്രതിപക്ഷം ചോദ്യം ചെയ്യാനിടയുണ്ട്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയതിനെതിരായ പ്രമേയവും സഭയിൽ അവതരിപ്പിക്കും. സർവകക്ഷി യോഗ തീരുമാന പ്രകാരമാണിത്. ബി.ജെ.പിക്ക് മാത്രമാണ് ഇതിൽ വിയോജിപ്പ്. ധനബില്ലിെൻറ ചർച്ചയും വിവാദങ്ങളിൽ മുങ്ങാനാണ് സാധ്യത. രാജ്യസഭ ഉപതെരഞ്ഞെടുപ്പും 24ന് തന്നെ നടക്കുന്നുണ്ട്. വൈകുന്നേരം അഞ്ചിനാണ് വോെട്ടണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.