സുനിയെക്കുറിച്ച് ദിലീപ് പരാതി നൽകിയിരുന്നു; ബാക്കി കോടതിയിൽ പറയും -ഡി.ജി.പി
text_fieldsതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടൻ ദിലീപ് പരാതി നൽകിയിരുന്നെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. എപ്പോൾ എങ്ങനെ പരാതി നൽകിയെന്ന് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ദിലീപും പൊലീസും പറയുന്നതു ശരിയാണ്. ആരു പറയുന്നതാണ് കൂടുതൽ ശരിയെന്ന് പരസ്യമായി പറയാനാകില്ല. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ മറുപടി സത്യവാങ്മൂലമായി നൽകും. സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് നിരീക്ഷണത്തിലായിരുന്നു. അങ്ങനെയുള്ള ഒരാളിൽനിന്നു പരാതി ലഭിച്ചാൽ അതു സംബന്ധിച്ച പല കാര്യങ്ങളും പൊലീസിന് അന്വേഷിക്കേണ്ടതുണ്ടെന്നും ഡി.ജി.പി പറഞ്ഞു.
ജയിലിൽ െവച്ച് പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ അന്നുതന്നെ അറിയിച്ചിരുെന്നന്നാണ് ദിലീപ് ഹൈകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ബെഹ്‌റയുടെ പേഴ്‌സനല്‍ നമ്പറിലേക്ക് താന്‍ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നു. സുനിയുമായി നടത്തിയ ഫോണ്‍ സംഭാഷണമടക്കം ബെഹ്‌റയ്ക്ക് വാട്‌സ്ആപ് ചെയ്തു നല്‍കിയിരുന്നെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ അവകാശപ്പെട്ടിരുന്നു. ജയിലില്‍നിന്നുള്ള ഫോണ്‍സന്ദേശം വന്നിട്ട് ദിലീപ് ആഴ്ചകളോളം മറച്ചുവെെച്ചന്നായിരുന്നു പൊലീസിെൻറ പ്രധാന വാദം. രണ്ടാഴ്ചക്കു ശേഷമാണ് ദിലീപ് ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ തയാറായതെന്നും പൊലീസ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.