ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാൻ ശ്രമം -മന്ത്രി ബിന്ദു
text_fieldsതൃശൂര്‍: മികച്ച രീതിയില്‍ മുന്നോട്ടുപോകുന്ന ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ശ്രമം ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കി കലുഷിതമാക്കാന്‍ ശ്രമിക്കുകയാണ്. ഉത്തരവാദപ്പെട്ട പദവികളിലിരിക്കുന്നവർ അത് ചെയ്യരുത് എന്നാണ് അഭ്യര്‍ഥനയെന്നും മന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ ആണോ അത് ചെയ്യുന്നതെന്നു ചോദിച്ചപ്പോള്‍ അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് അങ്ങനെ തോന്നിയോ എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. എൽ.ഡി.എഫ് നിയമിച്ച വൈസ് ചാന്‍സലര്‍മാരെല്ലാം മികച്ചവരാണെന്നും മന്ത്രി പറഞ്ഞു. കെ.ടി.യു വൈസ് ചാന്‍സലര്‍ നിയമനം സുപ്രീംകോടതി റദ്ദാക്കിയ വിഷയത്തില്‍ വിധി പകര്‍പ്പ് കിട്ടിയിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. പുനഃപരിശോധന ഹരജി നല്‍കാനുള്ള അവസരമുണ്ട്. അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
ഹൈകോടതിയിലെ തര്‍ക്കവിഷയമല്ല സുപ്രീംകോടതി പരിഗണിച്ചത്. അക്കാദമിക് മികവുള്ള വനിതയാണ് എം.എസ്. രാജശ്രീ. അതുപറയേണ്ട ഉത്തരവാദിത്തം തനിക്കുണ്ട് എന്നുതോന്നുന്നതുകൊണ്ടാണ് പറയുന്നതെന്നും മന്ത്രി പറഞ്ഞു. എൽ.ഡി.എഫ് നേതാക്കള്‍ക്കെതിരെ സ്വപ്ന ഉയര്‍ത്തിയ ആരോപണങ്ങള്‍ പരിശോധിക്കട്ടെ എന്നും ബിന്ദു പറഞ്ഞു. കുറെ കാലമായി കുമ്പസാരം തുടങ്ങിയിട്ട്. അന്നൊന്നും ഇല്ലാത്ത പേരുകളാണല്ലോ ഇപ്പോള്‍ വന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.