ചുരം കയറാൻ ടി. സിദ്ദീഖ്
text_fieldsകൽപറ്റ: രണ്ടു പട്ടികവർഗ മണ്ഡലങ്ങളുള്ള വയനാട്ടിൽ പൊതുമണ്ഡലമായ കൽപറ്റയിൽ സ്ഥാനാർഥികളുടെ നീണ്ട നിര. യു.ഡി.എഫിൽ മാത്രമല്ല, എൽ.ഡി.എഫിലും കൽപറ്റക്കുവേണ്ടിയാണ് അണിയറ നീക്കങ്ങൾ കൂടുതൽ സജീവം. കൽപറ്റയിൽ സി.പി.എമ്മിെൻറ സിറ്റിങ് എം.എൽ.എ സി.കെ. ശശീന്ദ്രൻ തന്നെ സ്ഥാനാർഥിയാകാനുള്ള സാധ്യത മുന്നിലുണ്ടെങ്കിലും മെഡിക്കൽ കോളജ് അനന്തമായി നീണ്ടുപോകുന്നതിെൻറ 'വിവാദവും' എൽ.ജെ.ഡിയുടെ അവകാശവാദവും അദ്ദേഹത്തിന് കടമ്പയായിട്ടുണ്ട്. എൽ.ജെ.ഡി കൽപറ്റയിൽ പിടിമുറുക്കിയാൽ സി.പി.എം വഴങ്ങുമോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. എൽ.ജെ.ഡി വന്നാൽ കാര്യങ്ങൾ മാറിമറിയും.
െക.പി.സി.സി പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റിയാൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരം ഉറപ്പിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിെൻറ പോക്കറ്റ്പട്ടികയിൽ കൽപറ്റയും ഉണ്ട്. കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ് ചുരം കയറാൻ തയാറെടുത്തുകഴിഞ്ഞു.
തിരുവമ്പാടിയുണ്ടെങ്കിലും ടി. സിദ്ദീഖിെൻറ ഒന്നാമത്തെ പരിഗണന കൽപറ്റതന്നെ. കെ.പി.സി.സി വൈസ് പ്രസിഡൻറ് കെ.സി. റോസക്കുട്ടി ടീച്ചറുടെ പേരും കോൺഗ്രസ് പട്ടികയിലുണ്ട്. എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാർ കൽപറ്റയിൽ മത്സരിക്കുന്ന കാര്യവും പാർട്ടിയിൽ ചർച്ചയാണ്. യുവനേതാവ് ഷബീർ അലി വെള്ളമുണ്ടയടക്കം എൽ.ജെ.ഡിയുടെ പട്ടികയിലുണ്ട്. എം.എൽ.എമാരായ െഎ.സി. ബാലകൃഷ്ണൻ (കോൺഗ്രസ്-സുൽത്താൻ ബത്തേരി), ഒ.ആർ. കേളു (സി.പി.എം-മാനന്തവാടി) എന്നിവർ സീറ്റുകൾ ഉറപ്പിച്ചിട്ടുണ്ട്.
മാനന്തവാടിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയാണ് കോൺഗ്രസ് പട്ടികയിൽ ഒന്നാമത്. സുൽത്താൻ ബത്തേരിയിൽ കോൺഗ്രസ് കുത്തക തകർക്കാൻ കരുത്തനായ സ്ഥാനാർഥിയെതന്നെയാണ് സി.പി.എം തിരയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.