സെപ്തംബർ 25ലെ ഭാരതബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ടി.യു.സി.ഐ
text_fieldsകോഴിക്കോട്: രാജ്യത്തെ കർഷകരെയും തൊഴിലാളികളെയും കോർപറേറ്റുകൾക്ക് അടിയറവെക്കുന്ന മോദി സർക്കാറിനെതിരെ 10 മാസത്തോളമായി ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരുടെ സെപ്തംബർ 25ലെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ടി.യു.സി.ഐ. സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഭാരത ബന്ദിനെ പിന്തുണക്കാൻ തീരുമാനിച്ചത്.
കാർഷിക മാരണ ബിൽ പിൻവലിക്കുക, കർഷക സമരത്തെ ചോരയിൽ മുക്കി കൊല്ലാനുള്ള ബി.ജെ.പി സർക്കാരുകളുടെ ശ്രമം അവസാനിപ്പിക്കുക, തൊഴിലാളി ദ്രോഹബില്ലും നയങ്ങളും പിൻവലിക്കുക, പൊതുമേഖലകൾ തൂക്കി വിൽക്കുന്നത് അവസാനിപ്പിക്കുക, ഊർജ-വൈദ്യുതി മേഖലകളിലെ കോർപറേറ്റ് വൽക്കരണ ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കാനും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്‍റ് സാം പി. മാത്യു, സെക്രട്ടറി ജയൻ കോനിക്കര, ആർ.കെ. രമേഷ് ബാബു, പി.പി അബൂബക്കർ, ടി.സി. സുബ്രമണ്യൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.