എസ്.സി, എസ്.ടി സ്‌കോളര്‍ഷിപ്പ് മുടക്കം സര്‍ക്കാരിന്റെ ആസൂത്രിത അട്ടിമറിയെന്ന് തുളസീധരന്‍ പള്ളിക്കല്‍
text_fieldsതിരുവനന്തപുരം: എസ്.സി, എസ്.ടി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ് ഉള്‍പ്പെടെയുള്ള ആനുകുല്യം മുടങ്ങുന്നത് ഇടതുസര്‍ക്കാരിന്റെ ആസൂത്രിത അട്ടിമറിയുടെ ഭാഗമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. തടഞ്ഞവെച്ച എസ്.സി, എസ്ടി സ്‌കോളര്‍ഷിപ് ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ ചങ്ങല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതിക തടസങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ച് പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ആനുകുല്യങ്ങള്‍ നിഷേധിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാനേജ്‌മെന്റ് ക്വാട്ടയിലും സ്‌പോട് അഡ്മിഷനിലും പ്രവേശനം നേടിയവര്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കാനാവില്ലെന്ന നിലപാട് ചട്ടവിരുദ്ധമാണ്. ഇതരസംസ്ഥാനങ്ങളിലുള്‍പ്പെടെ പ്രഫഷനല്‍ കോളജുകളില്‍ പ്രവേശനം നേടിയ എല്ലാ എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്കും ആനുകുല്യത്തിന് അര്‍ഹതയുള്ളപ്പോഴാണ് ഇല്ലാത്ത കാരണങ്ങള്‍ ചൂട്ടിക്കാട്ടി ആനുകുല്യം നിഷേധിക്കാന്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ രണ്ടര വര്‍ഷമായി ആനുകുല്യം ലഭിക്കാത്ത വിദ്യാര്‍ഥികളുണ്ട്. ടൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ നല്‍കാനാവാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുന്ന സാഹചര്യമാണ്. സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കേരളം സ്തംഭിക്കുന്ന തരത്തിലുള്ള സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് തുളസീധരന്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന, ജില്ലാ സെക്രട്ടറിമാരായ സിയാദ് തൊളിക്കോട് തുടങ്ങിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.