ലക്ഷദ്വീപിൽ നിന്ന് ട്യൂണ മത്സ്യം എത്തിച്ച് തൊഴിലവസരം സൃഷ്ടിക്കും -മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
text_fieldsകൊല്ലം:ലക്ഷദ്വീപിൽ നിന്നും മിനികോയിൽ നിന്നും ട്യൂണ മത്സ്യം കൊല്ലത്ത് എത്തിച്ചു മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കൊല്ലം പോർട്ട് പാസഞ്ചർ കം കാർഗോ ടെർമിനലിന്റെയും ടഗിന്‍റെയും ഉദ്ഘാടനം സംബന്ധിച്ച് എംഎൽഎമാരായ എം. മുകേഷ്, എം. നൗഷാദ്, തീരദേശ വികസന കോർപ്പറേഷൻ എം.ഡി പി.ഐ. ഷെയ്ഖ് പരീത് എന്നിവരുമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ട്യൂണ മത്സ്യത്തിന് ലക്ഷദ്വീപിൽ വില കിട്ടുന്നില്ല എന്നുപറഞ്ഞ് അവർ സഹായം അഭ്യർത്ഥിച്ചിരുന്നു. അവർക്ക് ന്യായമായ വില ഉറപ്പാക്കാൻ ഗവൺമെൻറ് സന്നദ്ധമാണ്. കേന്ദ്ര ഫിഷറീസ് ടെക്നോളജി വകുപ്പ്മായി (സ്വിഫ്റ്റ്) ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നുണ്ട്. ലക്ഷദ്വീപിനെ സഹായിക്കാൻ അവർക്ക് പദ്ധതിയുണ്ട്. അവരുടെ കപ്പൽ ഉപയോഗിച്ച് മത്സ്യം കേരളത്തിലേക്ക് കൊണ്ടുവന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ കൊല്ലം പോർട്ടിനോട് ചേർന്ന സ്ഥലത്ത് ചെയ്യാനാകും.
മത്സ്യതൊഴിലാളികൾക്ക് മറ്റു തൊഴിലാളികൾക്കും ഇത് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ. നാളെ ഉദ്ഘാടനം ചെയ്യുന്ന ടഗ് വിഴിഞ്ഞതേക്ക് പോകും . എമിഗ്രേഷൻ ക്ലിയറൻസ് വരുമ്പോൾ ക്രൂ മാറുന്നതിനുള്ള സൗകര്യം കൊല്ലം പോർട്ടിൽ ലഭിക്കും. വലിയ കപ്പലുകൾക്ക് തുറമുഖത്ത് അടുക്കാൻ കഴിയുന്നില്ലെങ്കിലും കപ്പലിലേക്ക് എണ്ണ എത്തിക്കാൻ കഴിയും. ഇത്തരത്തിൽ ബംഗ റിംഗ് സംവിധാനം ഉറപ്പാക്കും. ജനുവരിയോടെ തുറമുഖത്ത് സൗകര്യങ്ങൾ വിപുലപ്പെടുത്താം എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.