തുര്‍ക്കി-സിറിയ ഭൂകമ്പം; ആദരാഞ്ജലി അർപ്പിച്ച് നിയമസഭ; മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു
text_fieldsതുർക്കി-സിറിയ ഭൂകമ്പത്തിൽ മരണപ്പെട്ടവർക്ക് ആദരാഞജലി അർപ്പിച്ച് കേരള നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയവും അവതരിപ്പിച്ചു.
അനുശോചന പ്രമേയത്തിൽനിന്ന്:
ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതിദുരന്തമാണ് തുര്‍ക്കിയിലും പശ്ചിമ സിറിയയിലും കഴിഞ്ഞ ദിവസം (ഫെബ്രുവരി ആറിന്) ഉണ്ടായത്. സമാനതകളില്ലാത്ത ദുരന്തമാണിത്. ഭൂമികുലുക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞുപോയത്. വന്‍തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. നമ്മുടെ രാജ്യത്തും പ്രകൃതിദുരന്തങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ലോകത്ത് എവിടെയായാലും മനുഷ്യന്‍ നേരിടുന്ന ഇത്തരം ദുരന്തങ്ങള്‍ നമ്മെ അഗാധമായ ദുഖത്തിലാഴ്ത്തുന്നു. എന്നാല്‍ ഈ അവസരത്തില്‍ സ്തബ്ധരായി ഇരിക്കാതെ നമ്മളാല്‍ കഴിയുന്ന എല്ലാവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുക എന്നതാണ് എക്കാലത്തും നമ്മള്‍ സ്വീകരിച്ചിട്ടുള്ള രീതി.
തുര്‍ക്കി - സിറിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ അടിയന്തിര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വൈദ്യസഹായവും എത്തിക്കാന്‍ നമ്മുടെ രാജ്യം ഇതിനകം തയ്യാറെടുത്തു കഴിഞ്ഞു. ഇക്കാര്യത്തില്‍ നമ്മുടെ സംസ്ഥാനത്തെക്കൊണ്ട് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ നാം സന്നദ്ധരാണ്. തകര്‍ന്നുപോയ ആ ഭുപ്രദേശത്തെയും ജനതയെയും പൂര്‍വ്വസ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ലോകത്തോടൊപ്പം നമ്മുടെ നാടും കൈകോര്‍ക്കേണ്ടതുണ്ട്. പ്രകൃതിദുരന്തത്തില്‍ മൃതിയടഞ്ഞവര്‍ക്ക് ഈ സഭ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.