മതനിന്ദ ആരോപിച്ച് പ്രചാരണം; ‘ടർക്കിഷ് തർക്കം’ തിയറ്ററിൽനിന്ന് പിൻവലിച്ചു
text_fieldsകൊച്ചി: സിനിമക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നതിനാൽ ‘ടർക്കിഷ് തർക്കം’ എന്ന സിനിമ തിയറ്ററുകളിൽനിന്ന് താൽക്കാലികമായി പിൻവലിക്കുകയാണെന്ന് നിർമാതാവ് നാദിർ ഖാലിദും സംവിധായകൻ നവാസ് സുലൈമാനും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നവംബർ 22ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
എന്നാൽ, ചിലർ മതനിന്ദ ആരോപിച്ച് തെറ്റായ പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് സിനിമ പിൻവലിക്കുന്നത്. അതേസമയം, ഏതെങ്കിലും സംഘടനകൾ ഭീഷണി മുഴക്കിയിട്ടില്ലെന്നും അവർ പറഞ്ഞു.
മലയോര പ്രദേശത്തെ പരമ്പരാഗത മുസ്ലിം സമൂഹത്തിൽ നടക്കുന്ന ഖബറടക്കവും അനുബന്ധ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമ ഒരു മതവിഭാഗത്തിനും എതിരല്ല. ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ചശേഷം വീണ്ടും പുറത്തിറക്കും. ആവശ്യമെങ്കിൽ ഡയലോഗുകളിൽ ഉൾപ്പെടെ മാറ്റം വരുത്തുമെന്നും അവർ പറഞ്ഞു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.