Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടമ്മയെ...

വീട്ടമ്മയെ പട്ടിണിക്കിട്ട്​ കൊന്ന സംഭവം: പ്രതികൾ കുറ്റം സമ്മതിച്ചു

text_fields
bookmark_border
tushara-murder
cancel
camera_alt???????? ???????, ???????????? ????????? ???????????, ???? ??????? ??????????

വെളിയം: സ്ത്രീധനത്തി​​​​െൻറ പേരിൽ തുഷാരയെന്ന വീട്ടമ്മയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ പ്രതികളായ ഭർത്താവ്​ ചന്തുലാലും ഭർതൃ മാതാവ്​ ഗീ​താ​ലാ​ലും കുറ്റം സമ്മതിച്ചു​. തുഷാരയെ മർദിച്ചിരുന്നെന്ന്​ ചന്തുലാൽ മൊഴി നൽകി. ന്യുമോണിയ ബാധിതയായിരുന്ന തുഷാരക്ക്​ മതിയായ ചികിത്സ നൽകിയിരുന്നില്ലെന്നും പ്രതികൾ പൊലീസിനോട്​ പറഞ്ഞു.

ഇരുവരേയും ചൊവ്വാഴ്​ച​ രാവിലെ പൊലീസ്​ മൂന്ന്​ ദിവസത്തെ കസ്​റ്റഡിയിൽ വാങ്ങിയിരുന്നു. തുടർന്ന്​ കൊല്ലം റൂറൽ എസ്​.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്​തതിലാണ്​ തുഷാരയെ പട്ടിണിക്കിട്ടതായി​ ഇരുവരും സമ്മതിച്ചത്​. രണ്ട്​ ലക്ഷം രൂപ സ്​ത്രീധനമായി നൽകാമെന്ന്​ ഏ​റ്റിരു​ന്നെങ്കിലും വിവാഹം കഴിഞ്ഞ്​ വർഷങ്ങൾക്ക്​ ശേഷവും അത്​ നൽകാൻ തയാറായില്ലെന്നും ഇതിൻെറ പേരിൽ തുഷാരയെ ഇവർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരു​ന്നെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്​.

എന്നാൽ ന്യു​േമാണിയ ബാധിച്ചിട്ടും ആശുപത്രിയിൽ കൊണ്ടുപോവാതിരുന്നത്​ എന്തുകൊണ്ടാണെന്ന ചോദ്യത്തിന്​ പ്രതികൾ വ്യക്തമായ ഉത്തരം നൽകിയില്ല. സംഭവത്തിന്​ ശേഷം അയൽക്കാരുടേയും നാട്ടുകാരുടേയും മൊഴികൾ പൊലീസ്​ രേഖപ്പെടുത്തിയിരുന്നു. തുഷാരയുടെ ഭർത്താവിനും ഭർതൃ മാതാവിനും മന്ത്രവാദം ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്​. അത്തരം കാര്യങ്ങളു​ം പൊലീസ്​ അന്വേഷിക്കുന്നുണ്ട്​. കേസിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. സ്ത്രീധന പീഡനത്തിനൊപ്പം കൊലപാതകം, പട്ടിണിക്കിടൽ, മർദനം, അന്യായമായി തടങ്കലിൽ വെക്കൽ, പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്​.

കഴിഞ്ഞ മാസം 21നാണ് ഓയൂർ കുരിശുമൂട് ചരുവിള വീട്ടിൽ ചന്തുലാലി​​​​െൻറ ഭാര്യ തുഷാര പീഡനത്തിനിരയായി മരിച്ചത്. ആഹാരം നൽകാതെ മാസങ്ങളായി തുഷാരയെ പട്ടിണിക്കിടുകയും പീഡിപ്പിക്കുകയും ചെയ്ത് അബോധാവസ്ഥയിലാക്കുകയായിരുന്നു. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പി​െച്ചങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിനാവ​ശ്യമായ ഭക്ഷണം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ്​ തുഷാര മരിച്ചതെന്നാണ്​ പോസ്​റ്റ്​മോർട്ടത്തിൽ വ്യക്തമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmother in lawhusbandmalayalam newstushara murder casechandu lalgeetha lal
News Summary - tushara murder case husband and mother in law agreed accusition -kerala news
Next Story