ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; ടി.വി. അനുപമ ലാൻഡ് റവന്യൂ കമീഷണർ
text_fieldsതിരുവനന്തപുരം: ഐ.എ.എസ് തലത്തിൽ അഴിച്ചുപണി നടത്തി സർക്കാർ. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് ജലവിഭവ വകുപ്പിന്റെയും ലേബർ കമീഷണർ ഡോ. കെ. വാസുകിക്ക് ലോക കേരള സഭയുടെയും അധിക ചുമതല നൽകി.
അവധി കഴിഞ്ഞ് മടങ്ങിയെത്തുന്ന ടി.വി. അനുപമയെ ലാൻഡ് റവന്യൂ കമീഷണറായി നിയമിച്ചു. ഡിസാസ്റ്റർ മാനേജ്മെന്റ് കമീഷണർ, സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രോജക്റ്റ് മാനേജർ എന്നിവയുടെ അധിക ചുമതലയുമുണ്ട്.
പ്രണബ് ജ്യോതിനാഥിന് ജലവിഭവ സെക്രട്ടറിയുടെ ചുമതലക്ക് പുറമെ കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ വകുപ്പിന്റെയും ഇറിഗേഷൻ ഇൻഫ്രാസ്ട്രച്ചർ കോർപറേഷൻ എം.ഡിയുടെയും പൂർണ അധിക ചുമതലകൂടി നൽകി.
ആസൂത്രണ പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാറിന് പബ്ലിക് റിലേൺസ് വകുപ്പ്, ആസൂത്രണ ബോർഡ് മെംബർ സെക്രട്ടറി, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ വിഭാഗം എന്നിവയുടെ അധിക ചുമതലകൂടി നൽകി.
അവധി കഴിഞ്ഞ് എത്തുന്ന ഡോ. വീണ എൻ. മാധവനെ എംപ്ലോയ്മെന്റ് ആൻഡ് ട്രെനിങ് ഡയറക്ടറാക്കി. സ്കിൽ അക്കാദമി എം.ഡിയുടെ അധിക ചുമതലയും വഹിക്കും. മുഖ്യമന്ത്രിയുടെ സ്പെഷൽ ഡ്യൂട്ടി ഓഫിസറായ വി. കാർത്തിയേകയന് കേരള ജി.എസ്.ടി സ്പെഷൽ കമീഷണറുടെ അധിക ചുമതല നൽകി.
കെ. ഗോപാലകൃഷ്ണനെ നാഷനൽ ഹെൽത്ത് മിഷൻ ഡയറക്ടറായി നിയമിച്ചു. വിഴിഞ്ഞം തുറമുഖ കമ്പനി ചെയർമാൻ, പുനരധിവാസ പദ്ധതിയുടെ മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ എന്നിവയുടെ ചുമതലയും നൽകി. എ. ഷിബുവിനെ സാമൂഹിക സുരക്ഷ മിഷൻ ഡയറക്ടറായി നിയമിച്ചു. വി.ആർ. വിനുവിന് കയർ ഡയറക്ടറുടെ അധിക ചുമതല നൽകി.
അനുപം മിശ്രയെ കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡയറക്ടറായി മാറ്റിനിയമിച്ചു. വനിത ക്ഷേമ ഡയറക്ടർ ജി. പ്രിയങ്കക്ക് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഡയറക്ടറുടെയും കായിക ഡയറക്ടർ പ്രേം കൃഷ്ണന് ടൂറിസം അഡീ. ഡയറക്ടറുടെയും അധിക ചുമതല നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.