ടി.വി. ബാബു അന്തരിച്ചു
text_fieldsചാഴൂർ (തൃശൂർ): ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.പി.എം.എസ് സംസ്ഥാന ഉപദേശക സമിതി ചെയർമാനും എൻ.ഡി.എ നേതാവുമായ ടി.വി. ബാബു (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ച ികിത്സയിലിരിക്കെ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ വ്യാഴാഴ്ച പുലർച്ച രണ്ടിനായിരുന്നു അന്ത്യം.
രണ്ട് തവണ ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. എ.ഐ.വൈ.എഫിലൂടെ പൊതുരംഗത്തെത്തി സി.പി.ഐയിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടികയിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലും എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ചു. പരേതനായ തെക്കുമ്പാടൻ വേലായുധെൻറ മകനാണ്. ഭാര്യ: മാലതി, മക്കൾ: ബബിത, ബീന, തമ്പാൻ. മരുമക്കൾ: ജഗദീഷ്, സജീവ്, അഖില. കോവിഡ് നിയന്ത്രണ നിർദേശങ്ങൾ പാലിച്ച് ചിറക്കലിലെ കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു.
ഗീത ഗോപി എം.എൽ.എ., ബി.ജെ.പി. നേതാക്കളായ ബി. ഗോപാലകൃഷ്ണൻ, കെ.കെ. അനീഷ്കുമാർ, എ. നാഗേഷ്, ഇ.പി. ഹരീഷ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.ആർ. വർഗീസ്, കെ.വി. ദാസൻ, സുധീർ ജി. കൊല്ലാറ, സി.എൽ. ജോയ്, കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ് വി.സി. ശിവരാജൻ, പി.കെ. സുബ്രൻ എന്നിവർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരൻ, എൻ.ഡി.എ. സംസ്ഥാന കൺവീനർ പി.കെ. കൃഷ്ണദാസ്, തുഷാർ വെള്ളാപ്പള്ളി എന്നിവർ അനുശോചിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ട്വിറ്ററിലൂടെയും അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.