ഉപേക്ഷിച്ച ടി.വി പുനരുപയോഗിക്കാം; മാതൃകയാക്കാം, ഹരിയാലി ഹരിതകർമ സേനയെ
text_fieldsവടകര: ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചതോടെ നാടെങ്ങും ടി.വി, മൊബൈല്‍ ഫോണ്‍, ടാബ് എന്നിവക്കായുള്ള നെട്ടോട്ടമാണ്. ഇൗ സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളാണ് ദുരിതംപേറുന്നത്. വടകര നഗരസഭ നേതൃത്വത്തില്‍ ഹരിയാലി ഹരിത കര്‍മസേന ഇങ്ങനെയുള്ള കുട്ടികൾക്ക് ആശ്വാസമാവുകയാണ്.
നഗരസഭയില്‍ 250 കുട്ടികള്‍ക്ക് ടി.വി സൗകര്യമില്ല. ഇത്തരം കുട്ടികളില്‍ ഭൂരിഭാഗത്തിനും കഴിഞ്ഞ ദിവസങ്ങളിലായി പഠനസൗകര്യങ്ങള്‍ ലഭ്യമായി. ബാക്കി കുട്ടികള്‍ക്ക് തുണയാവുകയാണ് ഹരിയാലി ഹരിത കര്‍മസേന. ഹരിത കര്‍മസേന വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കുന്നതിനോടൊപ്പം ഒരു മാസം ഇലക്ട്രോണിക് മാലിന്യങ്ങളും എടുക്കാറുണ്ട്.
ഇത്തരത്തിൽ കുറെ ടി.വികള്‍ ലഭിച്ചു. ഇവ പുനരുപയോഗത്തിന് സജ്ജമാക്കിയാണ് ഹരിയാലി ശ്രദ്ധപിടിച്ചുപറ്റുന്നത്. കഴിഞ്ഞ വര്‍ഷം ഇൗ പ്രവര്‍ത്തനത്തിന് വടകര മോഡല്‍ പോളിടെക്നിക് സ്കൂള്‍ വിദ്യാര്‍ഥികളാണ് സഹായം നല്‍കിയത്.
ഇത്തവണ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് സർവിസ് ടെക്നീഷ്യന് അസോസിയേഷനുമായി ബന്ധപ്പെട്ടു. അസോസിയേഷനിലെ അഞ്ച് പ്രവര്‍ത്തകര്‍ ഹരിയാലി ഹരിത കര്‍മസേനക്ക് സഹായവുമാെയത്തി. തീര്‍ത്തും സൗജന്യമായാണ് അസോസിയേഷന് പ്രവര്‍ത്തകര്‍ പിന്തുണക്കുന്നതെന്ന് ഹരിയാലി ഹരിത കര്‍മസേന മുനിസിപ്പല്‍ തല കോഓഡിനേറ്റര്‍ മണലില്‍ മോഹനന് പറഞ്ഞു.
അറ്റകുറ്റപ്പണിക്കാവശ്യമായ ഉപകരണങ്ങൾ ഹരിയാലിയാണ് വാങ്ങിനല്‍കുന്നത്. കേടായ ടി.വികളുണ്ടെങ്കില് നല്‍കണമെന്ന് നഗരസഭ കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 30 ടി.വികള്‍ ലഭിച്ചു. 15 എണ്ണം പുനരുപയോഗത്തിന് സജ്ജമാക്കി. ഇത്തരം ടി.വികള്‍ വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യും.
കര്‍മസേനയില്‍ 63 പേരാണുള്ളത്. അഞ്ചു പേരാണ് ടെക്നീഷ്യന് രംഗത്തുള്ളത്. ചെറിയ പ്രശ്നങ്ങളുടെ പേരില്‍ മാറ്റിവെച്ച ടി.വി ഹരിയാലിക്ക് നല്കിയാല് അര്‍ഹതപ്പെട്ട കൈകളിെലത്തിക്കാമെന്നാണ് സംഘാടകര്‍ പറയുന്നത്. ഫോണ്‍: 9446683307.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.