ആർ.സി.സിയിലെ ഡോക്ടർമാർ നിസഹകരണ സമരത്തിൽ; ചർച്ച നടത്തുമെന്ന് ആരോഗ്യ മന്ത്രി
text_fieldsതിരുവനന്തപുരം: ചികിത്സ നിശ്ചയിക്കാൻ പുതിയ മാനദണ്ഡം നടപ്പാക്കിയതിൽ പ്രതിഷേധിച്ച് നിസഹകരണ സമരം പ്രഖ്യാപിച്ച തിരുവനന്തപുരം റീജണൽ കാൻസർ സെന്‍ററിലെ ഡോക്ടർമാരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചർ.
കാൻസർ ചികിത്സയുടെ ഭാഗമായ കീമോ തെറാപ്പി ആർ.സി.സിയിൽ ക്ലിനിക്കൽ ഒാേങ്കാളജിസ്റ്റുകളും മെഡിക്കൽ ഒാേങ്കാളജിസ്റ്റുകളും നടത്തിയിരുന്നു. ഇനിമുതൽ മെഡിക്കൽ ഒാേങ്കാളജിസ്റ്റുകൾ മാത്രം കീമോ തെറാപ്പി നടത്തിയാൽ മതിയെന്നതുൾപ്പെടെ വിവിധി ചികിത്സാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ നിസഹരണ സമരത്തിലേക്ക് പോയിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കിയത്. തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന രീതികള്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യാതെ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം ഡോക്ടര്‍മാര്‍ രംഗത്തുവരികയായിരുന്നു. അതേസമയം, ആവശ്യമില്ലാത്ത പ്രതിഷേധമാണിതെന്നും ഉത്തരവിൽ വിട്ടുവീഴ്ചയില്ലെന്നും സംസ്ഥാന ആരോഗ്യ സെക്രട്ടറി വ്യക്‌തമാക്കിയിട്ടുണ്ട്.
ആശുപത്രിയിൽ ഭരണപ്രതിസന്ധിയും രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സൂപ്രണ്ട് സ്ഥാനമൊഴിഞ്ഞതെന്നും സൂചനയുണ്ട്. എന്നാൽ, ഒരു മാസം മുമ്പ് രാജിക്കത്ത് നൽകിയതായും വ്യക്‌തിപരമായ കാരണത്താലാണ് രാജിയെന്നും സൂപ്രണ്ട് വ്യക്‌തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.