തിരുവനന്തപുരത്ത് 20 കോടിയുടെ മയക്കുമരുന്ന് വേട്ട; ഒരാൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ഒരിടവേളക്കുശേഷം തലസ്ഥാനത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. കാറ ില് ഒളിച്ചുകടത്താൻ ശ്രമിച്ച 20 കോടിയുടെ ഹാഷിഷ് എക്സൈസ് സംഘം പിടിച്ചെടുത്തു. കോട്ടയം ഓണംതുരുത്ത് ചക്കുപുരയ്ക്കല്‍ വീട്ടില്‍ ജി.കെ എന്ന ജോർജ്കുട്ടിയെ (34) അറസ്റ്റ് ചെയ്തു. തലസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
ഹാഷിഷിന് പുറമെ കാറില്‍നിന്ന് രണ്ടരകിലോ കഞ്ചാവും 250 ഗ്രാം ചരസും കണ്ടെടുത്തു. കാറിെൻറ ഡിക്കിക്ക് താഴെ സ്റ്റെപ്പിനി ടയറിന് സമീപം നിര്‍മിച്ച രഹസ്യഅറയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കോവളം -കാരോട് ബൈപാസില്‍ വാഴമുട്ടം ദേശീയപാതയില്‍വെച്ചാണ് എക്സൈസ് സംഘം തടഞ്ഞത്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആദ്യഘട്ടത്തിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും കാറിെൻറ അടിയില്‍ കയറി നടത്തിയ പരിശോധനയിലാണ് രഹസ്യ അറ കണ്ടെത്തിയത്.
ആന്ധ്രയിലെ നക്സലൈറ്റ് മേഖലയിൽനിന്നാണ് കഞ്ചാവും ഹാഷിഷ് ഓയിലുമായി ഇയാൾ തലസ്ഥാനത്തെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോർജ് കുട്ടി എസ്.ഐയെ കുത്തിയ കേസിലും 23 ലക്ഷം ഹവാലപണം തട്ടിയെടുത്ത കേസിലും മാല മോഷണക്കേസിലും പ്രതിയാണ്.
ഭാര്യക്കൊപ്പം ബംഗളൂരു ബെല്ലാരിയിലാണ് ഇപ്പോള്‍ താമസം. മയക്കുമരുന്ന് കടത്തുകാര്‍ക്കിടയില്‍ ജി.കെ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. ആന്ധ്രയില്‍നിന്ന് ഹാഷിഷും മറ്റ് മയക്കുമരുന്നുകളും വാങ്ങി കേരളത്തില്‍ നേരിട്ട് വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. ഒന്നിലധികം പേരുമായി ഇടപാട് ഉറപ്പിച്ചശേഷമാണ് മയക്കുമരുന്നുമായി എത്തുന്നത്. തിരുവനന്തപുരത്തും മയക്കുമരുന്ന് കൈമാറാനുള്ള ലക്ഷ്യത്തിലാണ് എത്തിയതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇടപാടുകാരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മയക്കുമരുന്ന് വാങ്ങാന്‍വേണ്ടി പണം നല്കിയ എറണാകുളം സ്വദേശി അനസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ബംഗളൂരുവിലാണ്.
മയക്കുമരുന്ന് വിപണനം തടയുന്നതിനായി എക്സൈസ് മന്ത്രിയുടെ നിര്‍ദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക സ്ക്വാഡിെൻറ ആദ്യ ഹാഷിഷ് വേട്ടയാണിത്. സ്ക്വാഡ് തലവന്‍ തിരുവനന്തപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. അനികുമാര്‍, ഇൻസ്പെക്ടര്‍മാരായ ടി.ആര്. മുകേഷ്കുമാര്‍, കൃഷ്ണകുമാര്‍, പ്രദീപ് റാവു, കെ.വി. വിനോദ്, പ്രിവൻറീവ് ഓഫിസര്‍മാരായ മധുസൂദനന്‍നായര്‍, ബൈജു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കൃഷ്ണപ്രസാദ്, സുരേഷ്ബാബു, ജെസീം, സുബിന് എന്നിവർ ചേര്‍ന്നാണ് വാഹനപരിശോധന നടത്തിയത്. കഴിഞ്ഞ എട്ടുമാസത്തിനിടയിൽ തിരുവനന്തപുരം സർക്കിളിൽ മാത്രം 70 കോടിയുടെ ഹാഷിഷ് ഒായിലാണ് പിടികൂടിയത്. കഴിഞ്ഞ മാർച്ചിൽ ആന്ധ്രയിൽനിന്നെത്തിച്ച 13 കോടിയുടെ ഹാഷിഷ് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.