വിളക്ക് അണക്കൽ സമരം: ട്വന്റി 20 പ്രവർത്തകന് മർദനം
text_fieldsകിഴക്കമ്പലം (കൊച്ചി): കിഴക്കമ്പലത്ത് ശനിയാഴ്ച നടന്ന 'വിളക്ക് അണക്കല്‍' സമരവുമായി ബന്ധപ്പെട്ട് മർദനമേറ്റ ട്വന്റി 20 പ്രവര്ത്തകൻ ഗുരുതരാവസ്ഥയിൽ. കാവുങ്ങപറമ്പ് പാറപ്പുറം ഹരിജന്‍കോളനിയില്‍ ചായാട്ടുഞാലില്‍ ദീപുവിനാണ് (38) മര്‍ദനമേറ്റത്.
ഇദ്ദേഹം ആലുവ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. മര്‍ദനത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ട്വന്റി 20 ആരോപിച്ചു. സംഭവത്തിൽ കുന്നത്തുനാട് പൊലീസ് കേസെടുത്തു. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ പി.വി. ശ്രീനിജിൻ എം.എല്‍.എയുടെ നടപടികൾക്കെതിരെ ശനിയാഴ്ച വൈകീട്ട് ഏഴുമുതല്‍ 7.15 വരെ ലൈറ്റ് അണച്ച് പ്രതിഷേധിക്കാന്‍ ട്വന്റി 20 ആഹ്വാനം ചെയ്തിരുന്നു.
ലൈറ്റ് അണച്ച് പ്രതിഷേധിക്കുന്നതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചെന്നാണ് ആരോപണം. സംഭവം അറിഞ്ഞെത്തിയ തങ്ങളുടെ വാര്‍ഡ് അംഗത്തിനുനേരെയും ആക്രമണം അഴിച്ചുവിട്ടതായും വധഭീഷണി മുഴക്കിയതായും ട്വന്റി 20 ആരോപിക്കുന്നു. തിങ്കളാഴ്ച കഠിന തലവേദനയെത്തുടര്‍ന്ന് ദീപു സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.