ഇരട്ടക്കൊല: പ്രതിയുടെ വീട്ടിൽ ബോംബ്; കാവലിന് നായ്ക്കൾ
text_fieldsപേരാമംഗലം (തൃശൂർ): രണ്ട് പേരെ പിക്കപ്പ് വാനിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത ്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായത് കഞ്ചാ വ് മാഫിയയുടെ ഭീകര സ്വാധീനം. പ്രതിയെന്ന് സംശയിക്കുന്ന ഡയമണ്ടിെൻറ വീട്ടിൽ നിന്ന് പ െട്രോൾ ബോംബ് ഉൾപ്പെടെ മാരക സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. വീടിന് കാവലായി മ ുന്തിയ ഇനം നായകളെയും വളർത്തിയിരുന്നു. മറ്റ് ആരും ഇവിടേക്ക് വരാതിരിക്കാനും പൊലീസി ൽ നിന്ന് രക്ഷതേടാനുമാണ് നായ്ക്കളെ വളർത്തിയിരുന്നതേത്ര.
വീടിെൻറ സിറ്റൗട്ടിൽ കുപ്പിച്ചില്ലുകൾ ചിതറി കിടന്നിരുന്നു.
ബോംബുണ്ടാക്കാൻ ഉപയോഗിച്ചിരുന്നതിെൻറ ബാക്കിയാണിതെന്ന് സംശയിക്കുന്നു. ഡയമണ്ടിെൻറ വീട്ടിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കരുതുന്നത്. ഡയമണ്ട് വാടകക്കാണ് ഇവിടെ താമസിക്കുന്നത്. കഞ്ചാവ് സംഘങ്ങളുടെ കേന്ദ്രമാണ് ഈ മേഖലയെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇവിടെ സ്ത്രീയുടെ നേതൃത്വത്തിൽ വലിയൊരു ഗുണ്ടാസംഘം പ്രവർത്തിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലതവണ വിവിധ കേസുകളിൽ ഇവരെ എക്സൈസും പൊലീസും പിടികൂടിയിട്ടുണ്ടെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും അക്രമങ്ങളിൽ ഏർപ്പെടുകയാണേത്ര.
ഈ മാഫിയ സംഘങ്ങൾ പൊലീസിനും കേസിനും പുല്ലുവിലയാണ് നൽകുന്നത്. പിടികൂടുന്ന കഞ്ചാവ് ഒരു കിലോഗ്രാമിന് താഴെയാണെങ്കിൽ സ്റ്റേഷൻ ജാമ്യം അനുവദിക്കും. എളുപ്പത്തിൽ കേസുകളിൽ രക്ഷപ്പെടാനും കഴിയും. കഞ്ചാവ് സംഘങ്ങൾ ഇത് സൗകര്യമാക്കുകയാണ്. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ഒറ്റിക്കൊടുക്കലും സംഘട്ടനങ്ങളും പതിവാകുമ്പോഴും കർശന നടപടി ഉണ്ടാകുന്നില്ല.
കോളജ് വിദ്യാർഥികൾ അടക്കം കഞ്ചാവ് റാക്കറ്റിെൻറ ഭാഗമാകുന്ന സാഹചര്യമുണ്ട്. മാസങ്ങൾക്ക് മുമ്പ് വൻ കഞ്ചാവ് ശേഖരവുമായി എൻജിനീയറിങ് വിദ്യാർഥിയെ പിടികൂടിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 370 കിലോ കഞ്ചാവ് പിടികൂടി. ഈ വർഷം ജനുവരി ഒന്നു മുതൽ മാർച്ച് വരെ 11.88 കിലോ കഞ്ചാവ് പൊലീസ് ഇതുവരെ പിടിച്ചു.
150 നൈട്രസൻ മയക്കുമരുന്നും പിടിച്ചു. ലഹരിയുമായി ബന്ധെപ്പട്ട് 50േകസുകളിൽ 83 അറസ്റ്റും ഇതുവരെ ഉണ്ടായിട്ടുണ്ട്. 2018ൽ 49.816 കിലോ കഞ്ചാവും 4.40 കിലോ ചരസും 3.90 കിലോ ഹഷീഷും പിടികൂടിയിരുന്നു. കഴിഞ്ഞ വർഷം 147 കേസും 225 അറസ്റ്റുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.