സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞു വീണു; രണ്ടര വയസ്സുകാരനെ കടലിൽ കാണാതായി
text_fieldsആലപ്പുഴ: ബീച്ചിൽ കുട്ടികളുമായി സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ ൈകയിൽനിന്ന് രണ്ടരവയസ്സുകാരനെ തിരയിൽ പെട്ട് കാണാതായി. തൃശൂർ പൂതൽചിറ പുതിയപറമ്പിൽ ലക്ഷ്മണൻ -അനിത മോൾ ദമ്പതികളുടെ മകൻ ആദികൃഷ്ണയെയാണ് കാണാതായത്. അനിതമോളെയും ഇവരുടെ സഹോദരങ്ങളുടെ ആറും ഏഴും വയസ്സുള്ള മറ്റ് രണ്ട് കുട്ടികളെയും ഇവരോടൊപ്പം ബീച്ചിൽ എത്തിയ ബന്ധുവായ ആലപ്പുഴ സ്വദേശി ബിനു രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചക്ക് 2.45നായിരുന്നു സംഭവം.
രണ്ട് ദിവസമായി അനിത മോളും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരെൻറ മകനുമായി തൃശൂരിൽ വിവാഹത്തിൽ പങ്കെടുത്തശേഷം ആലപ്പുഴ ഇന്ദിരാജങ്ഷനിലെ ബന്ധുവായ ചാത്തനാട് രാജി സദനത്തിലെ ബിനുവിെൻറ വീട്ടിൽ എത്തിയതായിരുന്നു. ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ ഉച്ചഭക്ഷണത്തിനുശേഷം ബിനു വാഹനത്തിൽ ഇവരുമായി ആലപ്പുഴ ബീച്ചിൽ എത്തി. വിജയാപാർക്കിന് സമീപം എത്തിയ ഇവരെ പൊലീസ് കടൽ തീരത്തേക്ക് പോകാൻ അനുവദിച്ചില്ല. വാഹനവുമായി ഇവർ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ വില്ലേജ് ഓഫിസിന് പടിഞ്ഞാറ് ആളൊഴിഞ്ഞ ഭാഗത്ത് എത്തി.
ബിനു വാഹനം പാർക്ക് ചെയ്യാൻ പോയസമയം അനിതമോൾ കുട്ടികളുമായി തീരത്തേക്ക് പോയി. ഈസമയം കടൽ പ്രക്ഷുബ്ധമായിരുന്നു. തീരത്തുനിന്ന് കുട്ടികളുമായി സെൽഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റൻ തിരയിൽ പെട്ട് നാലുപേരും കടലിലേക്ക് വീണു. കരച്ചിൽ കേട്ട് ബിനു എത്തി അനിതമോളെയും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരെൻറ മകനെയും രക്ഷിച്ചു. അനിതമോളുടെ ൈകയിൽനിന്ന് ആദികൃഷ്ണ തിരയിൽപെട്ട് കാണാതാവുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസും ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും എത്തിയെങ്കിലും കൂറ്റൻതിരമാലകൾ ഇരച്ചുകയറുന്നതിനാൽ കടലിലേക്ക് ഇറങ്ങാൻ വയ്യാത്ത സാഹചര്യമായിരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ ഫോൺ, കാറിെൻറ താക്കോൽ എന്നിവയും നഷ്ടമായി. വിലക്കുകൾ ലംഘിച്ച് ഉല്ലാസയാത്രക്ക് ബീച്ചിലെത്തി കുഞ്ഞിന് അപകടം സംഭവിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് സി.ഡബ്ല്യു.സി ചെയർപേഴ്‌സൻ ജലജ ചന്ദ്രൻ പൊലീസിനോട് ആവശ്യപ്പെട്ടു.രണ്ടര വയസ്സുകാരനെ കടലിൽ കാണാതായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.