സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ടുപേർ അറസ്റ്റിൽ
text_fieldsകോഴിക്കോട്: സീരിയലിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലെത്തിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി പള്ളിപ്പടി കടവത്ത് ലെയ്ൻ സെയ്തലവി (64), തിരൂരങ്ങാടി മൂന്നിയൂർ കടവത്ത് വീട്ടിൽ അബൂബക്കർ (65) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ടൗൺ അസി. കമീഷണർ പി. ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല.
ഇവർക്കെതിരെ മാർച്ച് എട്ടിന് കോട്ടയം സ്വദേശിനിയാണ് പരാതി നൽകിയത്. സീരിയലിൽ അഭിനയിച്ചിട്ടുള്ള മറ്റൊരു സ്ത്രീ പറഞ്ഞതനുസരിച്ച് കോട്ടയം സ്വദേശിനിയും യുവതിയുംകൂടി നിർമാതാവിനെ കാണാനായി കാരപ്പറമ്പിലെ ഫ്ലാറ്റിലെത്തിയപ്പോഴാണ് പീഡനം നടന്നത്.
യുവതിയെ രണ്ടുപേരും ബലാത്സംഗം ചെയ്തെന്നാണ് പരാതി. ബാത്റൂമിൽ കയറി കതകടച്ചതിനാൽ താൻ രക്ഷപ്പെടുകയായിരുന്നുവെന്നാണ് കോട്ടയം സ്വദേശിനിയുടെ മൊഴി. മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകിയായിരുന്നു പീഡനം. കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ ഒളിവിൽ പോയിരുന്നു. കണ്ണൂരിൽ ജോലി ചെയ്തിരുന്ന പരാതിക്കാരിയെ ചില സീരിയലുകളിൽ മുഖം കാണിച്ചിട്ടുള്ള സ്ത്രീ അവസരം വാഗ്ദാനം ചെയ്യുകയും ഇതിനുവേണ്ടി പ്രതികളുമായി പരിചയപ്പെടുത്തുകയുമായിരുന്നു. സീരിയൽ നടിയായ യുവതിക്ക് കേസുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെങ്കിലും ഇവരെ ഇതുവരെ പിടികൂടാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.