നരിക്കുനി കള്ളനോട്ട് കേസിൽ രണ്ടുപേർകൂടി പിടിയിൽ
text_fieldsകൊടുവള്ളി: നരിക്കുനിയിലെ കടയിൽ കള്ളനോട്ട് നൽകിയ കേസിൽ രണ്ടുപേർകൂടി പിടിയിൽ. കടയിൽ മണി ട്രാൻസ്ഫറിന് നൽകിയ 500 രൂപയുടെ 30 നോട്ടുകളിൽ 14 കള്ളനോട്ടുകളാണ് കണ്ടെത്തിയത്. പുതുപ്പാടി മോളത്ത് വീട്ടിൽ എം.എച്ച്. ഹിഷാം (36), കൂടരഞ്ഞി തോണിപ്പാറ വീട്ടിൽ അമൽ സത്യൻ (29) എന്നിവരാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഒരാളെ ചെന്നൈയിൽനിന്നാണ് പിടികൂടിയത്.
കിഴക്കോത്ത് കത്തറമ്മൽ സ്വദേശി മുർഷിദ്, മണ്ണാർക്കാട് സ്വദേശിനി ഹുസ്ന, കിഴക്കോത്ത് ആവിലോറ സ്വദേശി മുഹമ്മദ് ഷഫീഖ്, താമരശ്ശേരി കുടുക്കിൽ ഉമ്മരം അമ്പായക്കുന്ന് മുഹമ്മദ് ഇയാസ് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റുചെയ്തിരുന്നു. പണം ട്രാൻസ്ഫർ ചെയ്ത് കടയിലെത്തിയ യുവാവ് സ്ഥലം വിട്ട ശേഷമാണ് നോട്ട് വ്യാജമാണെന്ന് കടയുടമ തിരിച്ചറിഞ്ഞ്.
തുടർന്ന് കടയുടമ മുഹമ്മദ് റഈസ് കൊടുവള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. കള്ളനോട്ട് കൈമാറ്റത്തിനായി വലിയ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം. വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാവുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.