പിതാവ് സ്കൂളിൽ കൊണ്ടുവിട്ട വിദ്യാർഥിനികളെ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചു; പോക്സോ കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsതൃശൂർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനികളെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യന്തോൾ തൃക്കുമാരക്കുടം അമ്പാടി വീട്ടിൽ രാഹുൽ (20), കൂർക്കഞ്ചേരി വടൂക്കര ചേലൂക്കാരൻ വീട്ടിൽ ആഷിക്ക് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വിദ്യാർഥിനിയെ രാവിലെ വീട്ടിൽനിന്ന് പിതാവ് സ്കൂളിനു മുൻവശം ഇറക്കിവിട്ടിരുന്നു. അവിടെ കാറുമായി കാത്തുനിന്ന യുവാക്കൾ ആദ്യം ഈ വിദ്യാർഥിനിയെ കാറിൽ കയറ്റി കൊണ്ടു പോയി. തുടർന്ന് മറ്റൊരു വിദ്യാർഥിനിയെയും അതേ കാറിൽ കയറ്റി പോകുന്നതിനിടെ അയ്യന്തോൾ തൃക്കുമാരക്കുടം ഭാഗത്തുവെച്ച് പൊലീസ് പിടിയിലാകുകയായിരുന്നു.
കുട്ടികളെ കൗൺസലിങ്ങിന് വിധേയമാക്കിയതിൽനിന്നും ഒന്നാം പ്രതി രാഹുലിന്റെ വീട്ടിൽ വെച്ച് കുട്ടികൾ പലപ്പോഴും ലൈംഗിക പീഡനത്തിന് ഇരയായതായി വെളിവായി. എ.സി.പി വി.കെ. രാജുവിന്റെ നിർദേശപ്രകാരം നെടുപുഴ എസ്.എച്ച്.ഒ ടി.ജി. ദിലീപ്, സബ് ഇൻസ്പെക്ടർ കെ. അനുദാസ്, ഗ്രേഡ് എസ്.ഐമാരായ അനിൽ, പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.