Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറെ​യി​ൽ​വേ...

റെ​യി​ൽ​വേ ​സ്​​റ്റേ​ഷ​നി​ൽ 30 കു​പ്പി മ​ദ്യ​വു​മാ​യി ര​ണ്ട്​ പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
പ്രതികൾ
cancel
camera_alt

പിടിയിലായ പ്രതികൾ

തൃ​ശൂ​ർ: റെ​യി​ൽ​വേ ​സ്​​റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന​ക്കി​ടെ 30 കു​പ്പി ഗോ​വ​ൻ നി​ർ​മി​ത മ​ദ്യ​വു​മാ​യി ര​ണ്ട്​ പേ​രെ റെ​യി​ൽ​വേ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. ഷൊ​ർ​ണൂ​ർ വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്​ (42), പി. ​സ​ജി​ത്ത്​ (27) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ആ​ർ.​പി.​എ​ഫ്​ എ​സ്.​ഐ മ​ണി​ക​ണ്ഠ​ൻ, തൃ​ശൂ​ർ റെ​യി​ൽ​വേ പൊ​ലീ​സ്​ സി.​പി.​ഒ​മാ​രാ​യ സ്റ്റീ​ഫ​ൻ, കി​ര​ൺ മോ​ഹ​ൻ, ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ പൊ​ലീ​സ് സി.​പി.​ഒ, മ​ദ​നി​ഷ്, പാ​ല​ക്കാ​ട് റെ​യി​ൽ​വേ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്ര​ശാ​ന്ത് എ​ന്നി​വ​ർ തൃ​ശൂ​ർ റെ​യി​ൽ​വെ സ്​​റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്​​ഫോ​മി​ൽ​നി​ന്ന്​ ഇ​രു​വ​രും ഓ​രോ കാ​ർ​ഡ്​​ബോ​ർ​ഡ് പെ​ട്ടി തോ​ളി​ൽ ക​യ​റ്റി പോ​കു​ന്ന​ത്​ ക​ണ്ട്​ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ തൃ​ശൂ​ർ ഈ​സ്റ്റ്​ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും എ​സ്.​ഐ​മാ​രാ​യ ജ​യ​കു​മാ​ർ, മ​നോ​ജ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, ശ്രീ​ജ മോ​ൾ എ​ന്നി​വ​രെ​ത്തി അ​റ​സ്റ്റ്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsLiquorThrissur News
News Summary - Two arrested with 30 bottles of liquor at railway station
Next Story