കിറ്റെക്സ് തൊഴിലാളികളുടെ അഴിഞ്ഞാട്ടം: എടുത്തത് രണ്ടു കേസ്
text_fieldsകോലഞ്ചേരി: കിഴക്കമ്പലത്ത് കിറ്റെക്സിലെ അന്തർ സംസ്ഥാന തൊഴിലാളികൾെക്കതിരെ എടുത്തത് രണ്ടു കേസ്. സംഘർഷം അറിഞ്ഞെത്തിയ സ്റ്റേഷൻ എസ്.എച്ച്.ഒ വി.ടി. ഷാജൻ അടക്കമുള്ള പൊലീസുകാരെ തടഞ്ഞുെവച്ച് മർദിച്ച് വധിക്കാൻ ശ്രമിച്ചതിനാണ് ആദ്യത്തെ കേസ്. രണ്ടാമത്തേത് പൊതുമുതൽ നശിപ്പിച്ചതിനും. ആദ്യത്തെ കേസിൽ 25 പേരാണ് പ്രതികൾ. ഇവരെയാണ് ആദ്യം കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച രാവിലെ ഹാജരാക്കിയത്. പൊലീസുകാരെ ആക്രമിച്ചത് ഉൾപ്പെടെയുള്ള അതിക്രമങ്ങളിൽ തിരിച്ചറിഞ്ഞ പ്രതികളാണ് ഇവർ.
റിമാൻഡ് ചെയ്ത 25 പേരും മണിപ്പൂർ, അസം, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. കുന്നത്തുനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ വി.ടി. ഷാജനെ ആക്രമിക്കുകയും പൊലീസ് വാഹനം തകർക്കുകയും ചെയ്ത സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കണ്ടാലറിയുന്ന അമ്പതോളം പേർ കല്ല്, മരവടി ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ആക്രമിച്ചെന്നാണ് ഓഫിസറുടെ മൊഴി. ഐ.പി.സി 143 മുതൽ 148വരെ, 324, 326,307, 353,333 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
പൊലീസ് ക്യാമ്പ് തുടരുന്നു
കിഴക്കമ്പലം: കിെറ്റക്സ് തൊഴിലാളികളുടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടാം ദിവസമായ തിങ്കളാഴ്ചയും പൊലീസ് ക്യാമ്പ് തുടരുകയാണ്. നൂറുകണക്കിന പൊലീസുകാരാണ് വെസ്റ്റ് ചേലക്കുളം തൈക്കാവ്-ചൂരക്കോട് റോഡില്‍ അന്തര്‍ സംസ്ഥാനക്കാര്‍ താമസിക്കുന്ന പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്.
162 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കൂടുതല്‍ പ്രതികള്‍ ഉെണ്ടന്നാണ് പൊലീസ് പറയുന്നത്. വീണ്ടും ഈ മേഖലയില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് പൊലീസ് കാവല്‍. പ്രതികളെ പിടികൂടണമെന്നും കമ്പനി മാനേജ്മെൻറിനെതിരെ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളുമായി എത്തുന്നുണ്ട്. പ്രദേശത്ത് മദ്യവും മയക്കുമരുന്നും വ്യാപകമാണെന്ന് ആരോപണവുമുണ്ട്. ഇതിനിടയില്‍ സംഘര്‍ഷത്തെതുടര്‍ന്ന് തല്ലിപ്പൊളിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്ത വാഹനങ്ങള്‍ പൊലീസ് നീക്കി.
പൊലീസിെൻറ വീഴ്ച –ചെന്നിത്തല
ആലുവ: കിഴക്കമ്പലം സംഭവം പൊലീസിെൻറ വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ആഭ്യന്തര വകുപ്പിെൻറയും പൊലീസിെൻറയും കെടുകാര്യസ്ഥതയാണ് ഇതിന് കാരണം. പൊലീസ് വകുപ്പുതന്നെ അവതാളത്തിലാണ്. നിരന്തരം കൊലപാതകങ്ങളുണ്ടാകുന്നു. അതിനിടയിലാണ് കിഴക്കമ്പലം സംഭവം. ഇത് മുൻകൂട്ടി അറിയാത്തത് ഇൻറലിജൻസ് പരാജയമാണ്. ഇത് പൊലീസിെൻറ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.