രണ്ട് കോടിയുടെ കള്ളനോട്ട് വിപണിയിൽ; പേപ്പർ ഇറക്കുമതി ചൈനയിൽ നിന്ന്
text_fieldsമഞ്ചേരി: രണ്ടായിരത്തിെൻറ രണ്ട് കോടിയോളം രൂപയുടെ വ്യാജൻ വിപണിയിൽ. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ കഴിഞ്ഞ ആറുമാസത്തിനിടെ ഇവ വിതരണം ചെയ്തതായാണ് വിവരമെന്ന് ബംഗളൂരു കേന്ദ്രീകരിച്ച കള്ളനോട്ട് സംഘത്തെ പിടികൂടിയ മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ പറഞ്ഞു. ഉയർന്ന നിലവാരമുള്ള അച്ചടിയന്ത്രമാണ് സംഘത്തിൽനിന്ന് പിടിച്ചെടുത്തത്. നോട്ട് നിർമാണത്തിന് രണ്ട് ഐ.ടി പ്രഫഷനലുകളുടെ സഹായം ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിച്ചു.
രൂപകൽപന, സാങ്കേതിക വൈദഗ്ധ്യത്തോടെയുള്ള അച്ചടി, വിതരണം എന്നീ ഘട്ടങ്ങളിൽ പ്രവർത്തിച്ചവർ പ്രതികളാകും. ആദ്യം ഷൊർണൂർ ചെറുതുരുത്തിയിൽ വാടകവീട് കേന്ദ്രീകരിച്ചാണ് നോട്ടടി തുടങ്ങിയത്. പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്ന സംശയത്തിലാണ് ബംഗളൂരുവിലേക്ക് മാറ്റിയത്. കേരളത്തിലും സമീപ സംസ്ഥാനങ്ങളിലുമാണ് വിതരണം ചെയ്തത്. പുലർച്ച രണ്ടുമുതൽ സജീവമാകുന്ന പച്ചക്കറി, മത്സ്യ മാർക്കറ്റുകളെയാണ് ഇവർ ആശ്രയിച്ചത്. കമീഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന വിതരണ സംഘമുണ്ട്. ഒറിജിനലും വ്യാജനും തിരിച്ചറിയാനുള്ള ശേഷി ജനങ്ങൾ കൈവരിക്കുക മാത്രമാണ് പോംവഴിയെന്ന് പൊലീസ് പറയുന്നു.
നോട്ടടിക്കാനുള്ള പേപ്പർ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തതാണെന്നും നോട്ടിൽ പതിക്കുന്ന െത്രഡ് ഹൈദരാബാദ്, മുബൈ എന്നിവിടങ്ങളിൽനിന്നാണ് സംഘടിപ്പിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ആവശ്യക്കാരായി ചമഞ്ഞ് പൊലീസ് ഒരുക്കിയ കെണിയിലാണ് സെപ്റ്റംബർ 20ന് സംഘം അകപ്പെട്ടത്.
ഒരുലക്ഷം രൂപക്ക് രണ്ടുലക്ഷം വ്യാജനോെട്ടന്നാണ് കണക്ക്. ആറുലക്ഷം വ്യാജനുമായാണ് നാലംഗ സംഘം മഞ്ചേരിയിലെത്തിയത്. നോട്ട് വാങ്ങാനെത്തിയവർ രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.