Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്തിന്​...

സ്വർണക്കടത്തിന്​ സഹായം: രണ്ട്​ കസ്റ്റംസ്​ ഉദ്യോഗസ്ഥർ അറസ്റ്റിൽ; 80 കിലോ സ്വർണമാണ്​ കടത്തിയത്​

text_fields
bookmark_border
സ്വർണക്കടത്തിന്​ സഹായം: രണ്ട്​ കസ്റ്റംസ്​ ഉദ്യോഗസ്ഥർ അറസ്റ്റിൽ; 80 കിലോ സ്വർണമാണ്​ കടത്തിയത്​
cancel
camera_alt

അ​റ​സ്റ്റി​ലാ​യ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നീ​ഷ് മു​ഹ​മ്മ​ദ്, നി​ഥി​ൻ

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ ര​ണ്ട്​ ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ്​ (ഡി.​ആ​ർ.​ഐ) അ​റ​സ്റ്റ്​ ചെ​യ്തു. ക​സ്റ്റം​സ്​ എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ്​ യൂ​നി​റ്റ്​ ഇ​ന്‍സ്​​പെ​ക്ട​ർ​മാ​രാ​യ അ​നീ​ഷ്​ മു​ഹ​മ്മ​ദ്, നി​ഥി​ൻ എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​രു​വ​രെ​യും കൊ​ച്ചി​യി​ലെ ഡി.​ആ​ർ.​ഐ ഓ​ഫി​സി​ൽ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​​ശേ​ഷം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഒ​ത്താ​ശ​യോ​ടെ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി 80 കി​ലോ​യോ​ളം സ്വ​ർ​ണം ക​ട​ത്തി​യ​താ​യാ​ണ്​ ക​ണ്ടെ​ത്ത​ൽ.

അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ ഈ ​മാ​സം നാ​ലി​ന്​ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി 4.8 കി​ലോ സ്വ​ർ​ണം എ​ത്തി​യി​രു​ന്നു. ക​സ്റ്റം​സ്​ പ​രി​ശോ​ധ​ന​യി​ൽ ര​ക്ഷ​പ്പെ​ട്ട ഇ​വ​ർ തു​ട​ർ​ന്നു​ള്ള ഡി.​ആ​ർ.​ഐ​യു​ടെ പ​രി​ശോ​ധ​ന​യി​ൽ​ പി​ടി​യി​ലാ​യി. ഈ ​സ്വ​ർ​ണം ക​ട​ത്തി​യ സം​ഘ​ത്തി​ലെ ചി​ല​ർ തൊ​ട്ട​ടു​ത്ത ദി​വ​സം അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ക​യും ക​സ്റ്റം​സ്​ ഓ​ഫി​സി​ലെ​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​റ​പ്പി​ൽ ക​ട​ത്തി​യ സ്വ​ർ​ണം അ​വ​ർ​ത​ന്നെ പി​ടി​കൂ​ടി ത​ങ്ങ​ളെ വ​ഞ്ചി​ച്ചു എ​ന്ന്​ തെ​റ്റി​ദ്ധ​രി​ച്ചാ​ണ്​ ഇ​വ​ർ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത്. പി​ടി​യി​ലാ​യ​വ​രി​ൽ​നി​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച സൂ​ച​ന ല​ഭി​ച്ച​ത്. സ്വ​ർ​ണം ക​ട​ത്താ​ൻ മു​മ്പും ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​നീ​ഷും നി​ഥി​നും സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ഇ​തോ​ടെ​യാ​ണ്​ ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ്​ സ്വ​ർ​ണം ക​​ട​ത്തു​ന്ന​തെ​ന്നും ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള സം​ഘം 80 കി​ലോ​യോ​ളം ഇ​ങ്ങ​നെ ക​ട​ത്തി​യ​താ​യും ഡി.​ആ​ർ.​ഐ സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു കി​ലോ സ്വ​ർ​ണ​ത്തി​ന്​ ഒ​രു ല​ക്ഷം രൂ​പ എ​ന്ന തോ​തി​ലാ​യി​രു​ന്നു ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​മീ​ഷ​ൻ. അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പേ​രെ​യും റി​മാ​ന്‍ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingcustoms
News Summary - Two customs officers arrested for helping gold smuggling
Next Story