രാഷ്ട്രപതിയുടെ സന്ദർശനം: തലസ്ഥാനത്ത് രണ്ടുദിവസം ഗതാഗത ക്രമീകരണം
text_fieldsതിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ 23, 24 തീയതികളിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. വ്യാഴാഴ്ച രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് മൂന്നുമുതൽ ഏഴ് വരെയും വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ 11വരെയുമാണ് തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം.
എയർപോർട്ട്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ, ആശാൻ സ്ക്വയർ, ബേക്കറി, വഴുതക്കാട്, ഡി.പി.ഐ ജങ്ഷൻ, ജഗതി, ഇടപ്പഴിഞ്ഞി- കൊച്ചാര്‍ റോഡ്-ശാസ്തമംഗലം പൈപ്പിന്മൂട്, കവടിയാര്‍, കുറവൻകോണം, പട്ടം, പൂജപ്പുര മൈതാനത്തിന് ചുറ്റുമുള്ള റോഡിലും, പൂജപ്പുര-കുഞ്ചാലുംമൂട് റോഡിലും പൂജപ്പുര-തിരുമല റോഡിലും ചാക്ക, ഈഞ്ചയ്ക്കൽ റൂട്ടിലും വെസ്റ്റ് ഫോർട്ട്, എസ്.പി ഫോർട്ട്, പത്മവിലാസം, വടക്കേനട, പവർഹൗസ് റോഡ്, ചൂരക്കാട്ടുപാളയം, തൈയ്ക്കാട്, മേട്ടുക്കട, വഴുതക്കാട്, ആൽത്തറ, വെള്ളയമ്പലം, രാജ്ഭവൻ റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
നാെള രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയുള്ള ഗതാഗത ക്രമീകരണം
- തിരുമലയിൽനിന്ന് പൂജപ്പുരവഴി വഴുതക്കാട്, ബേക്കറി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പള്ളിമുക്ക്, പാങ്ങോട്, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, പൈപ്പിൻമൂട്, ഗോൾഫ് ലിംഗ്സ്, കവടിയാർ വഴി പോകണം.
- വഴുതക്കാട്ടുനിന്ന് പൂജപ്പുര, തിരുമല ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പാളയം, പി.എം.ജി, പട്ടം, കുറവൻകോണം, കവടിയാർ, ഗോൾഫ് ലിംഗ്സ്, പൈപ്പിൻമൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, പാങ്ങോട്, പള്ളിമുക്ക് വഴി പോകണം.
- വഴുതക്കാട്ടുനിന്ന് പൂജപ്പുര വഴി കരമനക്കും കരമനയിൽനിന്ന് പുജപ്പുര, വഴുതക്കാട് ബേക്കറി ഭാഗങ്ങളിലേക്കും പോകേണ്ട വാഹനങ്ങൾ പാളയം, ഓവർബ്രിഡ്ജ്, തമ്പാനൂർ, കിള്ളിപ്പാലം വഴി തിരിച്ച് പോകണം
- പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ രാവിലെ ഒമ്പതിന് മുമ്പ് പൂജപ്പുര എൽ.ബി.എസ് എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം
വൈകീട്ട് മൂന്നുമുതൽ ഏഴുവരെയുള്ള ഗതാഗതക്രമീകരണം
- കിള്ളിപ്പാലം ഭാഗത്തുനിന്ന് തമ്പാനൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര, കിഴക്കേകോട്ട ഓവർബ്രിഡ്ജ് വഴി പോകണം.
- തമ്പാനൂര്‍ ഭാഗത്തുനിന്ന് കിള്ളിപ്പാലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഓവർബ്രിഡ്ജ്, കിഴക്കേകോട്ട അട്ടക്കുളങ്ങര വഴി പോകണം.
- വെള്ളയമ്പലം, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, ജഗതി ഭാഗത്തുനിന്ന് വഴുതക്കാട്-തൈക്കാട്-കിള്ളിപ്പാലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൊച്ചാര്‍ റോഡ്-വലിയശാല-കിള്ളിപ്പാലം വഴി പോകണം.
- ഈഞ്ചയ്ക്കല്‍ ഭാഗത്തുനിന്ന് കിഴക്കേകോട്ടയിലേക്കും കിഴക്കേകോട്ട ഭാഗത്തുനിന്ന് ഈഞ്ചയ്ക്കല്‍ ഭാഗത്തേക്കും പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര-കൊത്തളം റോഡ് വഴിയും പോകണം
24ന് രാവിലെ ഏഴുമുതൽ 11 വരെയുള്ള ഗതാഗതക്രമീകരണം
- വെള്ളയമ്പലം, വഴുതക്കാട്, വിമൻസ് കോളജ്, ബേക്കറി, ആര്.ബി.ഐ ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങള്‍ കവടിയാര്‍, കുറവൻകോണം, പി.എം.ജി, പാളയം വഴി പോകണം
- ആശാന് സ്ക്വയര്‍, ജനറല്‍ ആശുപത്രി, പേട്ട, ചാക്ക ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങള്‍ പാളയം പി.എം.ജി, പട്ടം, കുമാരപുരം, വെൺപാലവട്ടം വഴി പോകേണ്ടതാണ്.
- ചാക്ക, ഓൾസെയിൻറ്സ്, ശംഖുംമുഖം ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങള്‍ വെട്ടുകാട്, കൊച്ചുവേളി, വെൺപാലവട്ടം വഴി പോകണം
ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും 9497987001,9497987002 നമ്പറിൽ അറിയിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.