കനത്ത മഴ: രണ്ടു ദിവസം നിർണായകം
text_fieldsതൃശൂർ: സംസ്ഥാനത്ത് മഴ ശക്തിപ്പെടാൻ കാരണം സജീവ മൺസൂൺ കാറ്റ്. ചൊവ്വാഴ്ച ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അന്തരീക്ഷത്തിലുണ്ടാക്കിയ മർദവ്യതിയാനമാണ് കാറ്റിനെ വീണ്ടും സജീവമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് വീശിയ കാറ്റ് മേഘങ്ങളുടെ ദിശ മാറ്റാൻ കാരണമായി. എന്നാൽ, നിലവിൽ രണ്ടു കിലോമീറ്ററിൽ അധികം താഴോട്ടുവന്ന് മേഘങ്ങളെ കേന്ദ്രീകരിക്കുന്ന തരത്തിലാണ് കാറ്റ് വീശുന്നത്.
നേരെ പടിഞ്ഞാറു നിന്ന് വീശിയതിനാലാണ് ഇടുക്കിയിൽ കനത്ത മഴയുണ്ടായത്. വടക്കുപടിഞ്ഞാറോട്ട് ദിശ അൽപം മാറിയതോടെ കോട്ടയം, പത്തനംതിട്ട, മധ്യകേരളം, പാലക്കാട്, മലപ്പുറം, വയനാട് അടക്കം കനത്ത മഴ പെയ്തു. മേഘങ്ങൾ അത്ര ആഴമില്ലാത്തതാണെങ്കിലും വേഗത്തിൽ മഴ പെയ്യുകയാണ്. ഇതാണ് കേരളത്തിൽ സംഭവിക്കുന്നത്. അതിതീവ്ര മഴമേഘ സാന്നിധ്യമാണ് ഹൈറേഞ്ചിൽ കാണുന്നത്.
അതാണ് ഇടുക്കിയിലെ രാജമലയിൽ ദുരിതമായി പെയ്തത്. ഈ സാഹചര്യത്തിൽ വരുന്ന രണ്ടു ദിവസം കേരളത്തിന് നിർണായകമാണ്. ഒമ്പതിന് രൂപം കൊള്ളുന്ന ന്യൂനമർദം സംസ്ഥാനത്തെ വല്ലാതെ ബാധിക്കില്ലെന്നാണ് കാലാവസ്ഥ വകുപ്പിെൻറ നിഗമനം. ഒറ്റപ്പെട്ട മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത നേരത്തേ വിലയിരുത്തിയിരുന്നു.
എന്നാൽ, കാലവർഷത്തിെൻറ ആദ്യപാദ മാസങ്ങളിലെ (ജൂൺ, ജൂൈല) മഴക്കമ്മി നാലോ അഞ്ചോ ദിവസങ്ങളിൽ പരിഹരിക്കുന്ന തരത്തിൽ ആഗസ്റ്റിൽ പെയ്യുന്ന മഴ കാര്യങ്ങൾ കുഴക്കുകയാണ്.
വ്യാഴാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ വരെ ഇടുക്കി പീരുമേട് മാത്രം രേഖപ്പെടുത്തിയത് 30 സെൻറി മീറ്റർ മഴയാണ്. വയനാട് പടിഞ്ഞാറെത്തറ ഡാം മേഖലയിൽ 28 സെൻറി മീറ്ററും മൂന്നാറിലും ഇടുക്കിയിലും 23ഉം വീതം മഴ പെയ്തു. മഴ ഇങ്ങനെ തകർത്തു പെയ്താൽ കാര്യങ്ങൾ കൈവിടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.