Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2024 3:23 PM IST Updated On
date_range 30 July 2024 3:23 PM ISTസംസ്ഥാനത്തു രണ്ടുദിവസം ദുഃഖാചരണം; പതാക താഴ്ത്തിക്കെട്ടും
text_fieldsbookmark_border
തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽ മല പ്രദേശങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടതിലും വസ്തുവകകൾ നാശമുണ്ടായതിലും സംസ്ഥാന സർക്കാർ അതീവ ദു:ഖം പ്രകടിപ്പിച്ചു.
അതോടനുബന്ധിച്ച് സംസ്ഥാനത്തു ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി ഡോ.വി.വേണു ഉത്തരവിറക്കി.
ഇതു പ്രകാരം സംസ്ഥാനത്തെ എല്ലാ ആഘോഷ പരിപാടികളും പൊതു പരിപാടികളും രണ്ടു ദിവസം സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story