ജൂണിൽ മഴ രണ്ടു ദിവസം; ജൂലൈയിലും മഴക്കമ്മിയെങ്കിൽ വരൾച്ച
text_fieldsതൃശൂർ: ജൂണിൽ പ്രതിദിന ശരാശരി മഴ ലഭിച്ചത് വെറും അഞ്ച് ദിവസം- ജൂൺ 10, 11, 12, 20, 22 ദിവസങ്ങളിൽ മാത്രം. 10-12 ദിവസങ്ങളിൽ ‘വായു’ചുഴലിക്കാറ്റിെൻറ പ്രതിഫലനമാണ് ശരാശരി മഴക്ക് കാര ണം. ഇത് മൺസൂൺ തുടങ്ങിയതിന് േശഷം ആയതിനാൽ മൺസൂൺ കണക്കിലാണ് കൂട്ടുക. അങ്ങനെ വില യിരുത്തുേമ്പാൾ 20നും 22നുമാണ് ശരാശരി മഴ ലഭിച്ചെതന്ന് വിലയിരുത്തേണ്ടിവരും. സാധാരണഗതിയിൽ ലഭിച്ചതിനെക്കാൾ ഇരട്ടിയിൽ അധികം പ്രതിദിന ശരാശരി മഴ ലഭിക്കാത്തതിനാലാണ് ജൂണിൽ ശരാശരി മഴ കുറഞ്ഞത്.
680 മില്ലീമീറ്റർ മഴയാണ് മൺസൂണിെൻറ ജൂൺ വിഹിതം. 256 മി.മീ ആണ് ലഭിച്ചത്. മൺസൂണിെൻറ സ്വഭാവത്തിലെ ആപത്കരമായ മാറ്റത്തിെൻറ സൂചനയാണിത്. മൺസൂൺ ഒന്നാം പാദത്തിെൻറ രണ്ടാം മാസമായ ജൂലൈയിൽ മൂന്ന് ദിവസങ്ങൾ പിന്നിടുേമ്പാൾ അത്രമേൽ മഴ ഇതുവരെ ലഭിച്ചിട്ടില്ല. വടക്ക്, തീരദേശ ജില്ലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ശരാശരി മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിെൻറ പ്രവചനം. തുടർന്ന് 10 മുതൽ 12 വെര മഴ പ്രതീക്ഷിക്കുന്നുണ്ട്. ഈ രണ്ട് നിഗമനങ്ങൾ ശരിയായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു േപാകാനുള്ള സാധ്യതയാണ് മുന്നിൽ. സാധാരണ ഗതിയിൽ ജൂണിൽ മഴക്കമ്മി കുറച്ച് വർഷങ്ങളായി മൺസൂണിൽ പതിവാണ്. എന്നാൽ ജൂലൈയിലും മഴ കിട്ടാഞ്ഞാൽ ചരിത്രത്തിലെ തന്നെ വമ്പൻ മഴക്കമ്മിക്കുള്ള സാധ്യത.
മാത്രമല്ല, ജൂലൈ പകുതിക്കകം മഴ ലഭിച്ചില്ലെങ്കിൽ നിലവിലെ 50 ശതമാനത്തിെൻറ കമ്മി 60 അല്ലെങ്കിൽ 70ന് മുകളിലാകും. രണ്ടാം ഘട്ടത്തിൽ സാധാരണഗതിയിൽ മഴ ലഭിച്ചാൽ നികത്താനാവാത്ത സാഹചര്യമാവും ഉണ്ടാവുക. എന്നാൽ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ വല്ലാതെ കൂടുന്ന പ്രവണതയാണ് കഴിഞ്ഞ വർഷങ്ങളിൽ കാണുന്നത്. മൺസൂൺ ന്യൂനമർദങ്ങളുടെ കുറവാണ് മഴക്കമ്മിക്ക് പ്രധാന കാരണം. ഒരു കാലവർഷത്തിൽ ശരാശരി അഞ്ചോ ആറോ മൺസൂൺ ന്യൂനമർദങ്ങൾ പതിവാണ്. ആദ്യപാതത്തിൽ ഇക്കുറി ഒരു ന്യൂനമർദം മാത്രമാണ് ഇതുവരെ ലഭിച്ചത്. എൽനിനോ പ്രഭാവം അടക്കം കലാവർഷത്തിെൻറ കാണാചരടുകളും മഴ പെയ്യാതിരിക്കാൻ കാരണമാണ്. സമുദ്രാന്തരീക്ഷ പ്രതിഭാസങ്ങളും ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.