വിഴിഞ്ഞത്ത് കടലിൽ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി
text_fieldsവിഴിഞ്ഞം: ആഴിമല കടലിൽ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള സ്വദേശികളായ ജോൺസൺ ക്ലീറ്റസ് (25), മനു നെപ്പോളിയൻ (23) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സാബു ജോർജ് (23), സന്തോഷ് വർഗീസ് (25) എന്നിവരെ കണ്ടെത്താനുണ്ട്.
വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. ആഴിമല തീരത്തെത്തിയ പുല്ലുവിള സ്വദേശികളായ പത്തംഗ സംഘത്തിലെ നാലു പേരെയാണ് കടലിൽ കാണാതായത്. പുല്ലുവിള സ്വദേശി ജോൺസൺ ക്ലീറ്റസ് വിദേശത്ത് ജോലി കിട്ടി പോകുന്നതിന്റെ ആഘോഷത്തിന്‍റെ ഭാഗമായാണ് പത്തംഗ സംഘം വൈകീട്ട് നാലോടെ ആഴിമല കടൽ തീരത്തെത്തിയത്.
ഇതിൽ രണ്ടു പേർ ആറു മണിയോടെ കടലിൽ കുളിക്കാനിറങ്ങി തിരയിൽപെട്ടു. ഇവരെ രക്ഷപെടുത്താനായി മറ്റ് മൂന്നു പേർ കടലിലിറങ്ങിയെങ്കിലും എല്ലാവരും തിരയിൽപെട്ടു. ഇതിലൊരാൾ സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാളിന്റെ സഹായത്തോടെ രക്ഷപെട്ട് കരക്ക് കയറിയെങ്കിലും ജോൺസൺ അടക്കമുള്ള നാലു പേരെയും കാണാതായി.
ഇവർക്കായി തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മന്‍റ് എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കടൽ പ്രക്ഷുബ്ദമായതിനാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.