തൃശൂരിൽ കാട്ടുതീ: മൂന്ന് വനപാലകർ മരിച്ചു
text_fieldsതൃശൂർ (ചെറുതുരുത്തി): ദേശമംഗലം പഞ്ചായത്തിലെ പള്ളം കൊറ്റമ്പത്തൂരിലെ ഇല്ലിക്കുണ്ട് വ നത്തിൽ പടർന്ന തീയണക്കുന്നതിനിടെ ട്രൈബൽ വാച്ച്മാനടക്കം മൂന്നുപേർ വെന്തുമരിച്ചു. വാ ഴച്ചാൽ ആദിവാസി കോളനിയിലെ ദിവാകരൻ (43), താൽക്കാലിക ജീവനക്കാരൻ കാഞ്ഞിരക്കോട് കൊടു മ്പ് ചാത്തൻചിറ കോളനിയിലെ വേലായുധൻ (45), താൽക്കാലിക വാച്ചർ കൊടുമ്പ് സ്വദേശി ശങ്കരൻ (50) എന്നിവര ാണ് മരിച്ചത്.
ദുരന്തംകണ്ട് തളർന്നുവീണ പെരുമ്പിലാവ് സ്വദേശിയും ബീറ്റ് ഫോറസ്റ്റ് ഓ ഫിസറുമായ നൗഷാദിനെ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ പൂങ്ങോട് സ്റ്റേഷൻ പരിധിയിലെ കൊറ്റമ്പത്തൂർ വനമേഖലയിൽ കോട്ടയം വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡിെൻറ (എച്ച്.എൻ.എൽ) അക്കേഷ്യ വനത്തിൽ തീ പടർന്നുപിടിച്ചിട്ട് ദിവസങ്ങളായി. ഇതണക്കാൻ ശ്രമം നടന്നുവരുകയായിരുന്നു.
ഞായറാഴ്ച രാവിലെ വടക്കാഞ്ചേരി ഡെപ്യൂട്ടി റേഞ്ചർ രതീഷിെൻറ നേതൃത്വത്തിലുള്ള 22 അംഗ സംഘം വനത്തിൽ പ്രവേശിക്കുകയും തീയണക്കലിൽ ഏർപ്പെടുകയുമായിരുന്നു. വൈകീട്ട് നാലോടെ കാറ്റിെൻറ ഗതിമാറി സംഘം നിന്നിരുന്ന സ്ഥലത്തേക്ക് തീ ആളിപ്പടർന്നു. ഓടിമാറുന്നതിനിടെ മൂന്നുപേർ വള്ളിപ്പടർപ്പിനുള്ളിൽ കുടുങ്ങി.
അടിക്കാട് പൂർണമായും കത്തിയമർന്നശേഷമാണ് രക്ഷാപ്രവർത്തകർക്ക് വനപാലകർ വീണുകിടന്നതിനു സമീപം എത്താനായത്. ഷൊർണൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ രാത്രി സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും ഇവർക്ക് വനത്തിൽ പ്രവേശിക്കാനായില്ല. ഇരുട്ടും മറ്റ് ദുർഘട സാഹചര്യങ്ങളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
കാർത്യായനിയാണ് വേലായുധെൻറ ഭാര്യ. മക്കൾ: സുധീഷ്, സുജിത്ത്, സുബിത. മരുമക്കൾ: വിജയൻ, ഷ്മിജ. ദിവാകരെൻറ ഭാര്യ: ഇന്ദിര. മകൻ: ധ്യാൻ.ശങ്കരെൻറ ഭാര്യ: ബിന്ദു. മക്കൾ: ശരത്, ശനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.