ഫോക്ലോർ തിളക്കത്തിൽ കരുവാരകുണ്ട്
text_fieldsകരുവാരകുണ്ട്: 2020ലെ ഫോക്ലോർ അക്കാദമിയുടെ രണ്ട് അവാർഡുകൾ കരുവാരകുണ്ടിലേക്ക്. മാപ്പിളപ്പാട്ട് വിഭാഗത്തിൽ ഒ.എം കരുവാരകുണ്ടും പാക്കനാർ കളിയിൽ മനയിൽ അപ്പുക്കുട്ടനുമാണ് ഗുരുപൂജ അവാർഡ് നേടിയത്.
ഇരുവർക്കും 7500 രൂപ വീതം ലഭിക്കും. ഒ.എം. കരുവാരകുണ്ട് മാപ്പിളകലാ വിധികർത്താവ്, ആൽബം, സിനിമ ഗാനരചയിതാവ്, ഗ്രന്ഥകാരൻ എന്നീനിലകളിൽ പ്രസിദ്ധനാണ്. എം.എ മലയാളി അവാർഡ്, കൈരളി ടി.വി അവാർഡ്, ദർശന അവാർഡ്, ദുബൈ ഹരിതചന്ദ്രിക അവാർഡ്, ഖത്തർ മംവാഖ് അവാർഡ്, വൈദ്യർ അക്കാദമി പുലിക്കോട്ടിൽ അവാർഡ്, നെല്ലറ ഗൾഫ് മാപ്പിളപ്പാട്ട് അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
90ാം വയസ്സിലും പാരമ്പര്യതൊഴിലായ കൊട്ട, മുറം, പരമ്പ് നെയ്ത്ത് നടത്തുന്ന അപ്പുക്കുട്ടൻ കല്യാണപ്പാട്ട്, അടിയന്തരപ്പാട്ട്, കാളകളിപ്പാട്ട് തുടങ്ങിയവയിലും വിദഗ്ധനാണ്.
സർക്കാറിെൻറ ഗദ്ദിക പുരസ്കാരം, ചേറുമ്പ് മുത്തപ്പൻ ക്ഷേത്രം, മഞ്ഞിലാംകുന്ന് ഭഗവതി ക്ഷേത്രം, പൊലിമ സാംസ്കാരിക വേദി എന്നിവയുടെ അവാർഡുകൾ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.