ബി.ഡി.ജെ.എസിനെ സ്വാഗതം ചെയ്ത് ഇരുമുന്നണികളും
text_fieldsതിരുവനന്തപുരം: ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച് വരുകയാണെങ്കിൽ ബി.ഡി.ജെ.എസിനെ ഒപ്പം കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന നിലപാടിൽ എൽ.ഡി.എഫും യു.ഡി.എഫും. എന്നാൽ, അണികളെ എങ്ങനെ ഇനി ബി.ജെ.പി ബന്ധത്തിൽനിന്ന് പിന്തിരിപ്പിക്കുമെന്ന ആശങ്ക ബി.ഡി.ജെ.എസ് നേതൃത്വത്തിനുണ്ട്.
ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ബി.ഡി.ജെ.എസ്. എന്നാൽ, ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നൽകിയിട്ടുമില്ല. കഴിഞ്ഞദിവസം രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിെൻറ വസതിയിൽ സന്ദർശിച്ച എസ്.എൻ.ഡി.പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബി.ഡി.ജെ.എസ് എൻ.ഡി.എ വിടുമെന്ന സൂചനയാണ് നൽകിയത്. അവഗണന സഹിച്ച് എൻ.ഡി.എയിൽ തുടരുന്നതിൽ അർഥമില്ലെന്നും കേരളത്തിൽ എൻ.ഡി.എ ഇല്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ബി.ജെ.പി കേന്ദ്രനേതൃത്വത്തിെൻറ ഇടപെടൽമൂലം കേരളത്തിൽ മുന്നണിയിലെത്തിയ ബി.ഡി.ജെ.എസാകെട്ട നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ അസംതൃപ്തരാണ്. അതിനാൽതന്നെ ബി.ജെ.പിയുമായുള്ള ബന്ധം വേണ്ടെന്ന നിലയിലുള്ള നിർദേശം താഴേതട്ടിലും നൽകിയിട്ടുണ്ട്. ആ സാഹചര്യം നിലനിൽക്കെയാണ് മുന്നണി വിട്ടുവന്നാൽ ബി.ഡി.ജെ.എസിനെ പരിഗണിക്കുന്ന കാര്യം പരിശോധിക്കാമെന്ന നിലയിലുള്ള പ്രതികരണം സി.പി.എം, കോൺഗ്രസ് നേതൃത്വങ്ങളിൽ നിന്നുണ്ടായിട്ടുള്ളത്.
ബി.ഡി.ജെ.എസ് ഇടതുപക്ഷത്തേക്ക് പോകണമെന്ന നിലയിലുള്ള പ്രതികരണമാണ് വെള്ളാപ്പള്ളിയിൽനിന്നുമുണ്ടായതെങ്കിലും ബി.ഡി.ജെ.എസ് നേതാവും എൻ.ഡി.എ കൺവീനറുമായ മകൻ തുഷാർ വെള്ളാപ്പള്ളി ഇതുവരെ മനസ്സ് തുറന്നിട്ടില്ല.
ബി.ജെ.പി ബന്ധം അവസാനിപ്പിക്കാൻ തയാറാണെങ്കിൽ ബി.ഡി.ജെ.എസിനെ എൽ.ഡി.എഫിൽ എടുക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിേയരി ബാലകൃഷ്ണൻ പ്രതികരിച്ചത്. ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് വന്നാൽ ഒപ്പം കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന പ്രതികരണമാണ് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും നടത്തിയത്.
പലയിടങ്ങളിലും ബി.ഡി.ജെ.എസ് പ്രവർത്തകർ ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും സജീവ പ്രവർത്തകരായി മാറിയതാണ് മുന്നണി വിടുന്നതിനുള്ള തടസ്സം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.