'മിസ്റ്റീരിയസ് ഹാക്കേഴ്സ്' വലയിൽ; പിടിയിലായത് രണ്ട് ഇരുപതു വയസുകാർ
text_fieldsമഞ്ചേരി: ബാങ്ക് അക്കൗണ്ടുകളും ഭീം, ആമസോണ്‍, ഫ്ലിപ് കാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പേമെൻറ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടുന്ന 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' സംഘത്തിലെ രണ്ടുപേർ മഞ്ചേരി പൊലീസിെൻറ പിടിയിൽ. മഞ്ചേരി സ്വദേശിയുടെ എസ്.ബി.ഐ അക്കൗണ്ടില്‍നിന്ന് ഒരുലക്ഷത്തിലേറെ രൂപ ഹാക്ക് ചെയ്ത് തട്ടിയെടുത്ത കേസില്‍ മഹാരാഷ്ട്ര താനെയില്‍ താമസിക്കുന്ന ഭരത് ഗുര്‍മുഖ് ജെതാനി (20), നവി മുംബൈയില്‍ താമസിക്കുന്ന ക്രിസ്റ്റഫര്‍ (20) എന്നിവരെയാണ് മുംബൈയില്‍നിന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 12നായിരുന്നു കേസിനാസ്പദമായ സംഭവം. അക്കൗണ്ടില്‍നിന്ന് ചെറിയ സംഖ്യകളായി പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടത് സംബന്ധിച്ച സന്ദേശങ്ങൾ കണ്ട് പരിശോധിച്ചപ്പോഴാണ് ഒരുലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. മഞ്ചേരി പൊലീസ് സംഘം 20 ദിവസമായി മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രതികളെ നിരീക്ഷിച്ച് വരുകയായിരുന്നു.
ഹാക്കിങ്ങിലൂടെ സമ്പാദിക്കുന്ന പണമുപയോഗിച്ച് ആഡംബര ജീവിതമാണ് പ്രതികള്‍ നയിച്ചിരുന്നത്. അര്‍ധരാത്രിക്ക് ശേഷം പുലര്‍െച്ച വരെയുള്ള സമയങ്ങളിലാണ് പ്രതികള്‍ അക്കൗണ്ടില്‍നിന്ന് പണം ഹാക്ക് ചെയ്തിരുന്നത്. സന്ദേശങ്ങൾ അക്കൗണ്ടുടമകൾക്ക് ലഭിക്കുമ്പോൾ അറിയാതിരിക്കാനാണ് പുലർച്ചയാക്കിയത്. നിരവധി ബാങ്ക് അക്കൗണ്ടുകളില്‍നിന്നും ഇ-വാലറ്റുകളില്‍നിന്നും ഇവര്‍ പണം ഹാക്ക് ചെയ്തതായി സൂചനയുണ്ട്. കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുകയാണ്. പ്രതികളെ മഞ്ചേരി സി.ജെ.എം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.