പരപ്പനങ്ങാടി നഗരസഭ ആര് ഭരിച്ചാലും ഒരു വെളിച്ചപ്പാട് ഉറപ്പ്
text_fieldsപരപ്പനങ്ങാടി നഗരസഭയിലെ 27ാം വാർഡായ കുരിക്കൾ റോഡിൽ മത്സരിക്കുന്നവർ ചില്ലറക്കാരല്ല. വെളിച്ചപ്പാടുകളാണ് ഇരുവരും. എൽ.ഡി.എഫ് സ്ഥാനാർഥിയും അധ്യാപകനുമായ ടി.പി. മോഹൻദാസാണ് ഒരു വശത്ത്.
കർഷനായ കെ.പി. ഗംഗാധരനാണ് യു.ഡി.എഫിനായി രംഗത്തുള്ളത്. പതിറ്റാണ്ടുകളായി ക്ഷേത്രോത്സവങ്ങളിൽ വെളിച്ചപ്പാടായി സേവനം തുടരുന്നവരാണിവർ. ചെറുപ്പം മുതൽ പിതാക്കന്മാരോടൊപ്പം ഈ വഴിയിലുണ്ട്. എം.കോം, ബി.എഡ് ബിരുദധാരിയായ മോഹൻദാസ് പരപ്പനങ്ങാടി കോ ഓപറേറ്റിവ് കോളജിൽ അധ്യാപനം നടത്തുന്നതിനിടയിലും വെളിച്ചപ്പാടാവും.
കാർഷിക വൃത്തിയുടെ തിരക്കിലും മണ്ഡലം കോൺഗ്രസ് സെക്രട്ടറി, ദലിത് കോൺഗ്രസ് മണ്ഡലം അധ്യക്ഷൻ തുടങ്ങിയ പദവികൾ അലങ്കരിക്കുേമ്പാഴും ഗംഗാധരനും വെളിച്ചപ്പെടലിന് സമയം കണ്ടെത്തുന്നു. ക്ഷേത്രോത്സവങ്ങളിൽ ഉറഞ്ഞുതുള്ളി കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നവരാണിവർ. നഗരസഭ ആര് ഭരിച്ചാലും അംഗമായി ഒരു വെളിച്ചപ്പാടുണ്ടാകുമെന്ന് ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.