ആറ്റൂരിൽ രണ്ട് വീടുകൾ കുത്തിത്തുറന്ന് മോഷണം
text_fieldsചെറുതുരുത്തി: മുള്ളൂർക്കര പഞ്ചായത്തിലെ ആറ്റൂരിൽ രണ്ട് വീടുകൾ കുത്തിത്തുറന്ന് മോഷണം. ഒരു വീട്ടിൽനിന്ന് ഗ്യാരണ്ടിയുടെ മാലയും 4000 രൂപയും കൊണ്ടുപോയി. മറ്റു സാധനങ്ങൾ നഷ്ടപ്പെട്ടിട്ടില്ല. ആറ്റൂർ ജുമാ മസ്ജിദിന് സമീപം റെയിൽവേ ട്രാക്കിന്റെ എതിർവശത്ത് നരിപ്പറ്റ റോഡിന് സമീപം താമസിക്കുന്ന അള്ളന്നൂർ വീട്ടിൽ ഉമ്മറിന്റെയും അള്ളന്നൂർ വീട്ടിൽ അലിയുടെയും വീട്ടിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.
ഉമ്മറിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഈ സമയത്താണ് മുൻ വാതിൽ പൊളിച്ച് കയറി അലമാരയും മറ്റു സാമഗ്രികളും വാരിവലിച്ചിട്ട് കുടുംബശ്രീയുടെ പിരിച്ചെടുത്ത 4000 രൂപ മോഷ്ടാക്കൾ കൊണ്ടുപോയത്. സമാന രീതിയിൽ അലിയുടെ വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് അലമാരയും മറ്റും തുറന്ന് സാമഗ്രികൾ വാരിവലിച്ചിട്ടുണ്ട്. ഈ സമയം വീട്ടുകാർ സംഭവം അറിഞ്ഞിരുന്നില്ല. ഇവരുടെ സ്വർണം ഇട്ടുവെക്കുന്ന പെട്ടിയുടെ മുകളിൽ വച്ചിരുന്ന ഗ്യാരണ്ടി മാല കൊണ്ടുപോയിട്ടുണ്ട്. സ്വർണപ്പെട്ടി കൊണ്ടുപോയിട്ടില്ല. ചെറുതുരുത്തി പൊലീസ്, ഡോഗ് സ്കോഡ്, വിരലടായ വിദഗ്ധൻ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് അംഗം കെ.എ. മുഹിയുദ്ദീൻ പറഞ്ഞു.
ചിറ്റഞ്ഞൂരിൽ അടച്ചിട്ട വീട്ടിൽ കവർച്ച
കുന്നംകുളം: ചിറ്റഞ്ഞൂരിലെ ആലത്തൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. അഞ്ച് പവനോളം സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു. അഞ്ഞൂർ ആലത്തൂർ ചെറുവത്തൂർ വീട്ടിൽ ഗീവർഗീസിന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന സ്വർണാഭരണങ്ങളും ലക്ഷം രൂപ വില വരുന്ന ഡയമണ്ട് ആഭരണങ്ങളും മൂവായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.