തീവ്രവാദ ബന്ധം ആരോപിച്ച് രണ്ടുപേരെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു; പിടിയിലായത് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന്
text_fieldsതിരുവനന്തപുരം: തീവ്രവാദബന്ധം ആരോപിച്ച് മലയാളി ഉൾപ്പെടെ രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി സൗദിയിലെ റിയാദിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശി ഷുഹൈബ്, ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസ് എന്നിവരാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. പിടിയിലായവരുടെ വിശദാംശങ്ങൾ സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഇരുവർക്കുമെതിരെ എൻ.ഐ.എ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ലുക്കൗട്ട് നോട്ടീസിെൻറ അടിസ്ഥാനത്തിൽ ഇരുവരെയും ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നെന്നും വിവരമുണ്ട്.
ബംഗളൂരു, ഡൽഹി സ്ഫോടനക്കേസുകളിൽ ഇവർക്ക് ബന്ധമുണ്ടെന്നാണ് എൻ.ഐ.എ ആരോപിക്കുന്നത്. ഷുഹൈബിന് ഇന്ത്യൻ മുജാഹിദീനുമായും ഗുൽ നവാസിന് ലശ്കറെ ത്വയ്യിബയുമായും ബന്ധമുണ്ടത്രെ. ഡൽഹി സ്ഫോടനക്കേസിലെ സൂത്രധാരനാണ് ഗുൽ നവാസെന്നും എൻ.ഐ.എ പറയുന്നു. കസ്റ്റഡിയിലെടുത്തവരെ കൊച്ചിയിലെയോ ബംഗളൂരുവിലെയോ എൻ.ഐ.എ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.